കിടങ്ങഴി യു. അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു

മഞ്ചേരി: പ്രമുഖ പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റുമായ കിടങ്ങഴി യു. അബ്ദുറഹീം മുസ്‌ലിയാർ (85) അന്തരിച്ചു. ആത്മീയരംഗത്തും ദർസ് അധ്യാപന രംഗത്തും പ്രകാശഗോപുരമായിരുന്ന അദ്ദേഹം ദീർഘകാലം പ്രബോധന-വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.

1941ൽ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് കിടങ്ങഴിയിലാണ് ജനനം. ഉള്ളാട്ടിൽ കുഞ്ഞിമുഹമ്മദ് മുസ്‍ലിയാരുടെയും ഓവുങ്ങൽ ആസ്യയുടെയും മകനാണ്. പ്രാഥമിക വിദ്യാഭ്യാസം കിടങ്ങഴി എൽ.പി സ്കൂളിൽനിന്ന് പൂർത്തിയാക്കി. ചെറുവത്തൂർ അവറാൻ മുസ്‌ലിയാർ, മണ്ണാർക്കാട് സൈതാലി മുസ്‌ലിയാർ, തോട്ടക്കാട് കുഞ്ഞാലി മുസ്‍ലിയാർ, നെടിയിരുപ്പ് ഇ.കെ. മുഹമ്മദ് കുട്ടി മുസ്‍ലിയാർ, കെ.കെ. സ്വദഖത്തുല്ല മൗലവി, ഉത്തപാളയം അബൂബക്കർ ഹസ്‌റത്ത്, കെ.കെ. ഹസ്‌റത്ത്, കമാലുദ്ദീൻ ഹസ്‌റത്ത്, അബ്ദുൽ ജബ്ബാർ ഹസ്‌റത്ത്, പട്ടേൽ ഹസ്റത്ത് തുടങ്ങിയവരാണ് മതപഠന രംഗത്തെ ഗുരുക്കന്മാർ. പ്രശസ്ത ഇസ്‍ലാമിക സർവകലാശാലയായ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽനിന്ന് ഉന്നത ബിരുദം കരസ്ഥമാക്കി.

1967ൽ വണ്ടൂർ വഹബിയ്യ കോളജിലൂടെ അധ്യാപനരംഗത്തേക്ക് പ്രവേശിച്ചു. ശേഷം മരുത, കാവനൂർ, വടക്കാങ്ങര, വെള്ളൂർ എന്നിവിടങ്ങളിൽ ദർസ് നടത്തി. 1983 മുതൽ വലിയോറ ദാറുൽ മആരിഫിൽ സ്വദർ മുദരിസായി ദീർഘകാലം പ്രവർത്തിച്ചു..

ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് സ്വദഖത്തുല്ല വഹബി, സുബൈർ സൈനി, ഫാത്വിമ, ഉമ്മുകുൽസു, സൈനബ, റുഖിയ്യ, മറിയം, സുലൈഖ, സുമയ്യ. മരുമക്കൾ: സുലൈമാൻ മുസ്‍ലിയാർ (നെന്മിനി), ഹംസ വഹബി (വളരാട്), കരീം വഹബി (ഉഗ്രപുരം), മുഹമ്മദ് അസ്‍ലം അഹ്‌സനി, ഹംസ സൈനി (കൂരാട്), അബൂബക്കർ സിദ്ദീഖ് ഫൈസി (കോട്ടുമല), മറിയുമ്മ, ദിൽനവാസ് ബീഗം, പരേതനായ മരക്കാർ മുസ്‌ലിയാർ (ചെറുപുത്തൂർ).

സഹോദരങ്ങൾ: മുഹമ്മദ് മുസ്‌ലിയാർ, അബ്ദുല്ലക്കുട്ടി മുസ്‌ലിയാർ, അബ്ദുറഹ്മാൻ മുസ്‌ലിയാർ, അലി മുസ്‌ലിയാർ, ആമിന, ഫാത്വിമ, ഖദീജ, ഹലീമ.

Tags:    
News Summary - Kidangazhi U. Abdurahim Musliyar passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.