കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്

കെ.എസ്​.ആർ.ടി.സി ആഡംബര ബസ് നാളെ മുതൽ; തിരുവനന്തപുരം- എറണാകുളം റൂട്ടിലാണ് സർവീസ്

തി​രു​വ​ന​ന്ത​പു​രം: ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്രാ​നു​ഭ​വം ഒ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് എ.​സി വോ​ൾ​വോ ല​ക്ഷ്വ​റി ബ​സ് സ​ർ​വീ​സ് വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം -എ​റ​ണാ​കു​ളം റൂ​ട്ടി​ലാ​ണ് സ​ർ​വീ​സ്. ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് തു​ട​ങ്ങി.

തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ​യാ​ണ് എ​റ​ണാ​കു​ള​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സ്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് രാ​വി​ലെ അ​ഞ്ച​ര​യ്ക്ക് പു​റ​പ്പെ​ട്ട് കൊ​ല്ലം അ​യ​ത്തി​ൽ, ആ​ല​പ്പു​ഴ കൊ​മാ​ടി, ഹൈ​കോ​ട​തി വ​ഴി രാ​വി​ലെ ഒ​മ്പ​തേ മു​ക്കാ​ലി​ന് എ​റ​ണാ​കു​ള​ത്ത് എ​ത്തും. തി​രി​ച്ച് വൈ​കി​ട്ട് അ​ഞ്ച​ര​യ്ക്ക് പു​റ​പ്പെ​ട്ട് രാ​ത്രി ഒ​മ്പ​തേ മു​ക്കാ​ലി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. 671 രൂ​പ​യാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ബി​സി​ന​സ് ക്ലാ​സ് ബ​സാ​ണ് സ​ർ​വീ​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

36 പ്രീ​മി​യം റി​ക്ലൈ​നി​ങ് സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഓ​രോ സീ​റ്റി​ലും വ്യ​ക്തി​ഗ​ത വി​നോ​ദ സം​വി​ധാ​ന​മു​ണ്ട്. മി​നി റ​ഫ്രി​ജ​റേ​റ്റ​റും കോ​ഫി മേ​ക്ക​റും ഉ​ൾ​പ്പെ​ടു​ന്ന പാ​ൻ​ട്രി സം​വി​ധാ​ന​വും ബ​സ്സി​ലെ ശു​ചി​മു​റി​യും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​കും.​യു.​എ​സ്.​ബി ചാ​ർ​ജി​ങ് പോ​ർ​ട്ടു​ക​ളും സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യ​വും ഉ​ണ്ട്. ടി​ക്ക​റ്റു​ക​ൾ മു​ൻ​കൂ​ട്ടി വാ​ട്സ്ആ​പ്പി​ലൂ​ടെ ബു​ക്ക് ചെ​യ്യാ​ൻ 94470 71021 എ​ന്ന ന​മ്പ​റി​ലേ​ക്ക് ‘Hai’ എ​ന്ന് സ​ന്ദേ​ശം അ​യ​ച്ചാ​ൽ മ​തി.

Tags:    
News Summary - KSRTC luxury bus to operate from tomorrow service on Thiruvananthapuram-Ernakulam route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.