അഗളി: അട്ടപ്പാടിയിൽ ഒരിടവേളക്കു ശേഷം വീണ്ടും ശിശുമരണം റിപ്പോർട്ട് ചെയ്തു. പുതൂർ ആനവായ് ഊരിലെ ബിന്ദുവിന്റെ മൂന്ന് ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ ജനുവരി ഒമ്പതിന് രാവിലെ 8.47ന് ജനിച്ച കുഞ്ഞിന്, പ്രസവസമയത്ത് മഷി കുടിച്ചതു മൂലം ശ്വാസസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
വിദഗ്ധ ചികിത്സക്കായി രാവിലെ പത്തേ മുക്കാലോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. 2.700 കിലോ ഗ്രാം ഭാരമുണ്ടായിരുന്ന കുഞ്ഞ് ഞായറാഴ്ച പുലർച്ചയാണ് മരിച്ചത്.
ഗർഭിണിയായ വിവരം ഊരിലെ ആരോഗ്യപ്രവർത്തകരെ അറിയിക്കാൻ ബിന്ദു വിട്ടുപോയത് കൃത്യമായ നിരീക്ഷണങ്ങൾക്കും പരിചരണങ്ങൾക്കും വിലങ്ങുതടിയായെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.