ഉരുവച്ചാൽ: പഴശ്ശി മേഖലയിൽ ബി.എസ്.എൻ.എൽ, ഐഡിയ കമ്പനികളുടെ നെറ്റ്വർക്കിലെ തകരാറുകൾ ഓൺലൈൻ പഠനം നടത്തുന്ന വിദ്യാർഥികളെയും വർക് അറ്റ് ഹോം പ്രകാരം ജോലിചെയ്യുന്നവരെയും ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. അടച്ചിടൽ കാലത്തു പോലും ഇല്ലാത്തത്ര നെറ്റ്വർക്ക് പ്രശ്നമാണ് നേരിടുന്നതെന്ന് ഐഡിയ ഉപഭോക്താക്കൾ പറയുന്നു.
ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനലിലൂടെ ലഭിക്കുന്നുണ്ടെങ്കിലും പല അൺ എയ്ഡഡ് സ്കൂളുകളും റെക്കോഡ് ചെയ്ത ക്ലാസുകൾ സമൂഹമാധ്യമങ്ങളിലെ സ്കൂൾ ഗ്രൂപ്പുകൾ വഴിയാണ് കുട്ടികളിലേക്കെത്തിക്കുന്നത്. മൊബൈൽ നെറ്റ്വർക്ക് ഇല്ലാതായതോടെ പാഠഭാഗങ്ങൾ കൃത്യസമയത്ത് കുട്ടികളിലേക്ക് എത്തുന്നില്ല എന്ന പരാതിയും വ്യാപകമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.