Posted On
date_range Updated On
date_range തീപിടിത്തത്തെ തുടർന്ന് നേത്രാവതി എക്‌സ്പ്രസ് പിടിച്ചിട്ടു
ആലുവ: തീപിടിത്തത്തെതുടർന്ന് മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ് ആലുവ സ്റ്റേഷനിൽ അരമണിക്കൂർ പിടിച്ചിട്ടു. ട്രെയിനിന്റെ പാൻട്രി കാറിന് താഴെയാണ് തീപിടിച്ചത്.
ശക്തമായ തീയും പുകയുമായാണ് തീവണ്ടി ആലുവ സ്റ്റേഷനിൽ എത്തിയത്. ഉടൻ റെയില്‍വേ പൊലീസും ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും ഫയര്‍ എക്സ്റ്റിങ്ഗ്യൂഷന് ഉപയോഗിച്ച് തീണയച്ചു.
ട്രെയിനിന്‍റെ ബ്രേക്ക് ജാമായതാണ് വീലിന്‍റെ ഭാഗത്ത് തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു. തീവണ്ടിയുടെ മധ്യഭാഗത്താണ് പാൻട്രി കാര്‍ സ്ഥിതി ചെയ്യുന്നത്. റെയില്‍വേ അധികൃതര്‍ പരിശോധനകള്‍ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.