കോവിഡ് ഭീതി: ആശുപത്രിയിൽ നിന്നെത്തിയ യുവതി​െയയും ശിശുവിനെയും സമീപവാസികൾ തടഞ്ഞു

ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പ്രസവശേഷം നവജാത ശിശുവുമായി തിരിച്ചെത്തിയ യുവതിയും മാതാവും താമസിച്ചിരുന്ന ലയത്തിൽ കയറുന്നത് സമീപവാസികൾ തടഞ്ഞു. ആലുവ ശ്രീമൂലനഗരം പഞ്ചായത്തിലെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ് യുവതി. തിങ്കളാഴ്​ച രാത്രിയിലാണ് സംഭവം.

കോവിഡ് റെഡ്സോണിലുള്ള ജില്ലയിൽനിന്ന്​ എത്തിയതാണ് ലയത്തിൽ കയറ്റാതിരുന്നതിന്​ കാരണമായി പറഞ്ഞത്. ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെംബർ കെ.പി. അനൂപ് ഇടപെട്ട് രാത്രിയോടെ ഗവ. എൽ.പി സ്കൂളിൽ രാത്രി കഴിഞ്ഞുകൂടുന്നതിന് സൗകര്യം ചെയ്തുകൊടുത്തു. ഭർത്താവ് ഉപേക്ഷിച്ച ഇവരെ മൂന്നുദിവസം മുമ്പ്​ മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ്​ ചെയ്തെങ്കിലും നാട്ടിലേക്ക്​ മടങ്ങാൻ മാർഗമില്ലാതെ വന്നതിനാൽ ഗൈനക്കോളജി അധികൃതർ നവജീവൻ ട്രസ്​റ്റിനെ വിവരമറിയിച്ചു.

തുടർന്ന്​ പി.യു. തോമസ് ഇവർക്ക് ആവശ്യമായ അരിയും പലവ്യഞ്​ജനങ്ങളും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽനിന്ന് മരുന്നും വാങ്ങി തിങ്കളാഴ്​ച വൈകീ​ട്ടോടെയാണ് നാട്ടിലേക്ക് വിട്ടത്. ഹെൽത്ത് ഇൻസ്പെക്ടർ അടക്കം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അധികൃതരു​െടയും ഫാക്ടറി ഉടമയു​െടയും സഹായത്തോടെ ഇവർക്ക് വാടക വീട് സജ്ജീകരിച്ച് കൊടുക്കുമെന്നും വാർഡ് മെംബർ കെ.പി. അനൂപ് പറഞ്ഞു.

Tags:    
News Summary - neighbours block women and baby after returning from hospital due to covid fear- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.