വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന്

പാലക്കാട്: വാളയാർ സഹോദരിമാരുടെ അമ്മ നയിക്കുന്ന നീതി യാത്ര ഇന്ന് കാസർകോട്ടുനിന്ന് ആരംഭിക്കും. സ്ഥലം എം.എൽ.എ എൻ.എ നെല്ലിക്കുന്ന് യാത്ര ഉദ്ഘാടനം ചെയ്യും.

കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾ സമരം നടത്തിയ ഒപ്പു മരത്തിൻെറ ചുവട്ടിൽനിന്നാണ് യാത്ര ആരംഭിക്കുന്നത്. ഏപ്രിൽ നാലിന് പാറശ്ശാലയിൽ സമാപിക്കും. കേസ് പുനരന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് യാത്ര.

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലെങ്കിൽ എന്തിനാണ് ഭരണം, എന്തിനാണ് തെരഞ്ഞെടുപ്പ് എന്നീ ചോദ്യങ്ങളാണ് നീതി യാത്രയിൽ ഉയർത്തുന്നതെന്ന് വാളയാർ നീതി സമരസമിതി ഭാരവാഹികൾ അറിയിച്ചു.

വാളയാർ കേസ് അട്ടിമറിച്ചെന്ന് സമരസമിതി ആരോപിക്കുന്ന ഡി.വൈ.എസ്.പി സോജൻ, എസ്.ഐ ചാക്കോ എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.

Tags:    
News Summary - neethi yathra for Walayar girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.