പെ​രു​ന്നാ​ൾ സ​മ്മാ​ന​മാ​യി ന​ദ​യു​ടെ റാ​ങ്ക്

മേ​ലാ​റ്റൂ​ർ: നീ​റ്റ് പ​രീ​ക്ഷ​യി​ൽ ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 18-ഉം ​റാ​ങ്ക് നേ​ടി​യ ന​ദ ഫാ​ത്തി​മ​യു​ടെ നേ​ട്ടം ഒ​ലി​പ്പു​ഴ ഗ്രാ​മ​ത്തി​ന് പെ​രു​ന്നാ​ൾ സ​മ്മാ​ന​മാ​യി. ഒ​ലി​പ്പു​ഴ മ​ന​ഴി​യി​ലെ ക​ർ​ഷ​ക​നാ​യ ചെ​ട്ടി​യാം​തൊ​ടി മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ​യും റ​സി​യ​യു​ടെ​യും മൂ​ന്ന് മ​ക്ക​ളി​ൽ ഏ​ക പെ​ൺ​കു​ട്ടി​യാ​യ ന​ദ പ്രീ​പ്രൈ​മ​റി മു​ത​ൽ പ​ഠ​നം തു​ട​ങ്ങി​യ​ത് മേ​ലാ​റ്റൂ​ർ ഇ​ർ​ഷാ​ദ് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലാ​ണ്. 

സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​വ​ൺ ഗ്രേ​ഡ് നേ​ടി​യ മി​ടു​ക്കി മേ​ലാ​റ്റൂ​ർ ആ​ർ.​എം ഹൈ​സ്കൂ​ളി​ൽ​നി​ന്ന് സ​മ്പൂ​ർ​ണ എ ​പ്ല​സോ​ടെ പ്ല​സ് ​ടു​വും പൂ​ർ​ത്തി​യാ​ക്കി. ശേ​ഷം പാ​ല ബ്രി​ല്ല്യ​ൻ​സി​ൽ പ​രി​ശീ​ല​നം നേ​ടി​യാ​ണ് നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 

ആ​ദ്യ 100 റാ​ങ്കി​ൽ ഇ​ടം പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത്ര വ​ലി​യ​നേ​ട്ടം ദൈ​വാ​നു​ഗ്ര​ഹ​വും ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പി​ന്തു​ണ​യു​ടെ ഫ​ല​വു​മാ​ണെ​ന്ന് ന​ദ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ന​ദ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഹ​നാ​ൻ ക​രു​വാ​ര​കു​ണ്ട് ന​ള​ന്ദ​യി​ൽ പ്ല​സ് ടു​വി​നും അ​ഹ​മ്മ​ദ് യാ​സീ​ൻ ശാ​ന്ത​പു​രം ഐ.​സി.​എ​ച്ച്.​എ​സി​ൽ ഒ​മ്പ​തി​ലും പ​ഠി​ക്കു​ക​യാ​ണ്.

Tags:    
News Summary - neet ranklist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.