തിരുവനന്തപുരം: രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ നടന്നത് കനത്ത സുരക്ഷക്രമീകരണങ്ങൾക്കിെട. ഫിസിക്സ് ചോദ്യങ്ങൾ പ്രയാസമായിരുന്നെങ്കിലും ബയോളജി എളുപ്പമായിരുെന്നന്ന് വിദ്യാർഥികൾ പറഞ്ഞു.
കോപ്പിയടി തടയുകയെന്ന ലക്ഷ്യേത്താടെ ഏർപ്പെടുത്തിയ സുരക്ഷക്രമീകരണങ്ങളിൽ പരീക്ഷാർഥികളിൽ പലരും വലഞ്ഞു. ‘പട്ടാളക്യാമ്പിലേക്ക്’ പ്രവേശിക്കുന്ന രീതിയിലുള്ള സുരക്ഷക്രമീകരണങ്ങളും പരിശോധനയുമായിരുന്നു പലയിടങ്ങളിലും. െമറ്റൽ ഡിറ്റക്ടർ, ദേഹപരിശോധന എന്നിവക്കെല്ലാം വിദ്യാർഥികളെ വിധേയരാക്കി. പ്രത്യേക ഡ്രസ്കോഡും പരീക്ഷാർഥികൾക്ക് നിർേദശിച്ചിരുന്നു. ചിലയിടങ്ങളിൽ ശിരോവസ്ത്രം ധരിക്കാൻ അനുവാദം നിഷേധിച്ചതായി പരീക്ഷാർഥികളിൽ ചിലർ പരാതിപ്പെട്ടു.
അരക്കൈയുള്ള ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ മാത്രമേ ധരിക്കാൻ അനുവദിച്ചുള്ളൂ. വലിയ ബട്ടണുകളും ചിത്രങ്ങളും ബാഡ്ജുകൾ പോലെ തോന്നിക്കുന്ന വസ്തുക്കളുമുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന് നിർേദശമുണ്ടായിരുന്നതിനാൽ മുൻകരുതേലാടെയാണ് മിക്കവരും പരീക്ഷക്കെത്തിയത്. വാച്ചുകളും ആഭരണങ്ങളും ധരിക്കാൻ അനുമതിയില്ലായിരുന്നു. ഷൂസ്, ബെൽറ്റ് എന്നിവയൊന്നും അനുവദിച്ചില്ല.
തിരുവനന്തപുരം മണക്കാട് ചിൻമയ വിദ്യാലയത്തിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളോട് ശിരോവസ്ത്രം ഒഴിവാക്കാൻ അധികൃതർ നിർദേശിച്ചു. കോടതിവിധി ചൂണ്ടിക്കാട്ടിയപ്പോൾ പരാതിയുണ്ടെങ്കിൽ രേഖാമൂലം എഴുതിനൽകാനാവശ്യപ്പെട്ട് അധികൃതർ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്താകമാനം നീറ്റ് ഏകീകൃത പ്രവേശനപരീക്ഷ നടത്തിയത്.
പരീക്ഷയിൽ ക്രമക്കേടുകളും കോപ്പിയടിയും തടയുകയെന്ന ലക്ഷ്യത്തോടെയാണ് സുരക്ഷക്രമീകരണങ്ങൾ ഒരുക്കിയതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
അഡ്മിറ്റ് കാർഡും ഫോട്ടോയും ഒഴികെ മറ്റൊന്നിനും പരീക്ഷഹാളിൽ അനുമതി നൽകിയില്ല. മെഡിക്കൽ, െഡൻറൽ പ്രവേശനത്തിന് നീറ്റ് നിർബന്ധമാക്കിയശേഷം സംസ്ഥാനെത്ത ആദ്യ പരീക്ഷയായിരുന്നു ഞായറാഴ്ച നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.