തിരുവനന്തപുരം: മെഡിക്കൽ/ഡെൻറൽ പ്രവേശനത്തിന് േദശീയതലത്തിൽ നടത്തുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഞായറാഴ്ച രാജ്യത്തെ 103 കേന്ദ്രങ്ങളിൽ നടക്കും. രാജ്യത്ത് ഒന്നടങ്കം 11,35,104 പേരാണ് പരീക്ഷക്കായി അപേക്ഷിച്ചിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ. നീറ്റ് പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനത്തെ ഇൗവർഷത്തെ മുഴുവൻ മെഡിക്കൽ, ഡെൻറൽ സീറ്റുകളിലേക്കും പ്രേവശനം.
സംസ്ഥാനത്ത് 102113 വിദ്യാർഥികളാണ് പ്രവേശനപരീക്ഷ കമീഷണർക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇൗ വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതി ലഭിക്കുന്ന റാങ്കിെൻറ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തെ മെഡിക്കൽ, ഡെൻറൽ കോളജുകളിൽ പ്രവേശനംനൽകുക. രാവിലെ പത്ത് മുതൽ ഒരു മണി വരെയാണ് പരീക്ഷ. 9.30ന് മുമ്പ് തന്നെ പരീക്ഷ കേന്ദ്രത്തിൽ പ്രവേശിച്ചിരിക്കണം. ഇതിനുശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.
കർശന പരിശോധനകളോടെയായിരിക്കും വിദ്യാർഥികളെ പരീക്ഷ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയും പ്രത്യേകമായി േദഹപരിശോധനയും നടത്തും. അര കൈയിൽ ഉള്ള ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ. വലിയ ബട്ടണും ചിത്രങ്ങളും ബാഡ്ജുകളും വസ്ത്രങ്ങളിൽ പാടില്ല. ഒരുതരത്തിലുള്ള ആഭരണങ്ങളും വാച്ചുകളും ധരിക്കാൻ പാടില്ല. ഷൂ, ബെൽറ്റ് എന്നിവ ഉപയോഗിക്കാൻ പാടില്ല. ഉയരംകുറഞ്ഞ ചെരുപ്പുകൾ മാത്രമേ ധരിക്കാവൂ. വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡും അതോടൊപ്പം ലഭിക്കുന്ന പ്രഫോമയിൽ പോസ്റ്റ്കാർഡ് വലിപ്പത്തിലുള്ള ഫോേട്ടായും ഒട്ടിക്കണം. ജൂൺ എട്ടിനായിരിക്കും പരീക്ഷഫലം പ്രസിദ്ധീകരിക്കുക. സുപ്രീംകോടതി വിധി പ്രകാരമാണ് രാജ്യത്ത് ഒന്നടങ്കം മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിന് ഏകീകൃത പരീക്ഷയായി നീറ്റ് നടത്തുന്നത്. നേരത്തെ അപേക്ഷ സമയത്ത് തെറ്റായി ഫോേട്ടായോ ഒപ്പോ അപ്ലോഡ് ചെയ്ത വിദ്യാർഥികൾ ആധാർകാർഡോ അല്ലെങ്കിൽ ഫോേട്ടായുള്ള സർക്കാർ തിരിച്ചറിയൽ കാർഡുകളോ ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.