നീറ്റ് പരീക്ഷ എഴുതാനെത്തിയ കുട്ടിയുടെ ശിരോവസ്​ത്രം അഴിപ്പിച്ചു

തൃപ്പൂണിത്തുറ: നീറ്റ് പരീക്ഷയെഴുതാൻ തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ എത്തിയ മുസ്​ലിം പെൺകുട്ടികളുടെ ശിരോവസ്​ത്രവും ഷാളും നിർബന്ധപൂർവം അഴിപ്പിച്ചതായി ആക്ഷേപം. രാവിലെ 8.30 മുതൽ പരീക്ഷക്ക്​ എത്തിയ പെൺകുട്ടികളെ പ്രത്യേകം പരിശോധനമുറിയിൽ കൊണ്ടുവന്ന ശേഷമാണ് ശിരോവസ്​ത്രവും ഷാളുമെല്ലാം അഴിച്ചുമാറ്റാൻ നിർദേശിച്ചത്. ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും ശിരോവസ്​ത്രം അഴിപ്പിച്ച നടപടി ഒഴിവാക്കേണ്ടതായിരു​െന്നന്ന് രക്ഷിതാക്കൾ പറഞ്ഞു.

Tags:    
News Summary - neet exam issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.