െകാച്ചി: കെവിൻ വധേക്കസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അഞ്ചാം പ്രതിയും നീനുവിെൻറ പിതാവുമായ ചാക്കോ ജോണിെൻറ ജാമ്യ ഹരജി ഹൈകോടതി തള്ളി. കൊലപാതകത്തിെൻറ മുഖ്യ സൂത്രധാരനായിരുന്നു ഹരജിക്കാരനെന്ന സർക്കാർ വാദം അംഗീകരിച്ചാണ് സിംഗിൾബെഞ്ച് ഹരജി തള്ളിയത്. കെവിെൻറ മരണവുമായി തനിക്ക് ബന്ധമില്ലെന്നും മേയ് 29ന് അറസ്റ്റിലായ തെന്ന ഇനിയും തടവിൽ പാർപ്പിക്കുന്നത് അന്യായമാണെന്നുമായിരുന്നു ചാക്കോയുടെ ഹരജി.
നീനുവിനെ കാണാതായതു മുതൽ കെവിെൻറ മൃതദേഹം കണ്ടെടുക്കുന്ന ദിവസം വരെ മകനടക്കം മറ്റു പ്രതികളുമായി ചാക്കോ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികൾക്ക് എല്ലാ സാമ്പത്തിക സഹായങ്ങളും ചെയ്തു നൽകി. ജയിലിലിരുന്നുകൊണ്ടു തന്നെ മകളെ കെവിെൻറ വീട്ടിൽനിന്ന് മാറ്റാൻ ശ്രമിക്കുന്നുണ്ട്. പെൺകുട്ടിയെ മാനസിക രോഗിയാക്കി മാറ്റാനും ശ്രമം നടക്കുന്നു.
കേസിൽ കുറ്റപത്രം നൽകാൻ ഒരുങ്ങുകയുമാണ്. ഇൗ സാഹചര്യത്തിൽ ഹരജിക്കാരനെ ജാമ്യത്തിൽ വിട്ടാൽ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമം നടക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.