തൊടുപുഴ: നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ അതിരുകളുടെ പുനർനിർണയത്തിന് സർക്കാർ മുൻകൈയെടുത്തത് വനംവകുപ്പിെൻറ റിപ്പോർട്ട് പ്രകാരം. ഭൂമിയിലെ അവകാശവാദങ്ങളിൽ തീർപ്പ് കൽപിക്കുേമ്പാൾ നീലക്കുറിഞ്ഞി ദേശീയോദ്യാനത്തിെൻറ വിസ്തൃതിക്ക് വ്യത്യാസം വരാമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കൊട്ടക്കാമ്പൂരിലെ ബ്ലോക്ക് നമ്പർ 58ൽ ഒരു കമ്യൂണിറ്റി ഹാളൊഴികെ സർക്കാർ സ്ഥാപനങ്ങളോ ആതുരാലയങ്ങളോ ബാങ്കുകളോ ആരാധനാലയങ്ങളോ വാണിജ്യ സ്ഥാപനങ്ങളോ ഇല്ലെന്നാണ് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.
ദേശീയോദ്യാനത്തിെൻറ പ്രാഥമിക വിജ്ഞാപനവും സെറ്റിൽമെൻറ് ഓഫിസറായ ദേവികുളം സബ്കലക്ടറുടെ നോട്ടിഫിക്കേഷനും തമ്മിൽ വ്യത്യാസങ്ങളുണ്ട്. 2006 ഡിസംബർ ആറിന് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനപ്രകാരം വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പർ 62ലെയും കൊട്ടക്കാമ്പൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 58ലെയും 3,200 ഹെക്ടർ പ്രദേശമാണ് കുറിഞ്ഞി ദേശീയോദ്യാനത്തിനായി കണ്ടത്.
എന്നാൽ, പരിശോധനക്ക് ശേഷം 2009 ആഗസ്റ്റ് എട്ടിന് സബ്കലക്ടർ പുറപ്പെടുവിച്ച നോട്ടിഫിക്കേഷനിൽ 2230.721 ഹെക്ടറാണ് ആകെ വിസ്തീർണമായി കാണിച്ചത്. അതിനാൽ അവകാശവാദങ്ങൾ തീർപ്പ് കൽപിക്കുമ്പോൾ വിസ്തൃതിക്ക് വ്യത്യാസം വരാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രദേശത്ത് വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും തമ്മിൽ നിരന്തരവാക്കുതർക്കങ്ങളും സംഘർഷങ്ങളും ഉണ്ടാകാറുണ്ട്. നീലക്കുറിഞ്ഞി പൂക്കുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കേണ്ടത് പ്രദേശത്തിെൻറ സംരക്ഷണത്തിന് ആവശ്യമാണ്. ഇക്കാരണത്താൽ കുറിഞ്ഞി ഉദ്യാനത്തിെൻറ അവകാശങ്ങൾ സംരക്ഷിച്ചും പടിഞ്ഞാറ് അതിർത്തി നിർണയിച്ചും സെറ്റിൽമെൻറ് ഓഫിസറായ സബ് കലക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡെൻറ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.