നീലക്കുറിഞ്ഞി ഉദ്യാനം: കുടിയേറ്റ കർഷകർ ആശങ്കപ്പെടേണ്ടെന്ന്​ റവന്യൂമന്ത്രി

മൂന്നാർ: നീലക്കുറിഞ്ഞി ഉദ്യാനത്തി​​​െൻറ അതിർത്തി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട്​ നിയമാനുസൃത താമസക്കാർ ആശങ്ക​െപ്പ​േടണ്ടെന്ന്​ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. വർഷങ്ങളായി താമസിക്കുന്ന കുടിയേറ്റക്കാരെയും നിയമാനുസൃത രേഖകളുള്ളവരെയും സംരക്ഷിക്കും. എന്നാൽ രേഖകൾ നിയമാനുസൃതമാണോ എന്ന്​ പരിശോധിക്കേണ്ടതുണ്ട്​. അതിന്​ ജനങ്ങൾ സഹകരിക്കണം. ജനങ്ങളുടെ പ്രശ്​നങ്ങൾ കേൾക്കുന്നതിനും ആശങ്കകൾ അകറ്റുന്നതിനുമാണ്​ ഇൗ സന്ദർശനമെന്നും റവന്യൂമന്ത്രി പറഞ്ഞു. നീ​ല​ക്കു​റി​ഞ്ഞി ഉ​ദ്യാ​ന​ത്തി​​​​െൻറ അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യത്തി​​​​െൻറ ഭാ​ഗ​മാ​യുള്ള സന്ദർശനത്തിനു മുന്നോടിയായി മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

പ്രദേശത്തെ ജനപ്രതിനിധികൾക്ക്​ പറയാനുള്ളത്​ കേൾക്കും. എല്ലാ പ്രശ്​നങ്ങളും കേട്ട ശേഷം മ​ന്ത്രിതലത്തിൽ യോഗം ചേർന്ന്​ സർക്കാറാണ്​ തീരുമാനമെടുക്കുക എന്നും മന്ത്രി പറഞ്ഞു. കൊട്ടക്കാമ്പൂർ, വട്ടവട അടക്കമുള്ള പ്രദേശങ്ങൾ സന്ദർശിക്കും. മറ്റെവിടെയെങ്കിലും പ്രശ്​നമുണ്ടെങ്കിൽ അവിടെയും സന്ദർശിക്കും. നീലക്കുറിഞ്ഞി ഉദ്യാന പ്രഖ്യാപനം അവിടെ താമസിക്കുന്നവരിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ നിയമാനുസൃത താമസക്കാരെ സംരക്ഷിക്കുമെന്ന്​ പ്രഖ്യാപനത്തിലുണ്ട്​. എന്നാലും ആളുകളിൽ ആശങ്കകളുണ്ട്​. അത്​മാറ്റേണ്ടത്​ സർക്കാറി​​​െൻറ കടമയാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. 

റവന്യൂ മ​ന്ത്രി ഇ. ചന്ദ്രശേഖരൻ, വനം മന്ത്രി കെ.രാജു, വൈദ്യുത മന്ത്രി എം.എം. മണി എന്നിവരടങ്ങിയ സംഘമാണ്​ വിവാദ ഭൂമി സന്ദർശിക്കുന്നത്​. അ​തേ​സ​മ​യം, കൈ​യേ​റ്റം ഏ​റെ​യു​ള്ള കൊ​ട്ട​ക്കാ​മ്പൂ​ർ ബ്ലോ​ക്ക് 58 സ​ന്ദ​ർ​ശി​ക്കാ​തി​രി​ക്കാ​ൻ മ​ന്ത്രി​ത​ല സ​മി​തി​ക്ക് മേ​ൽ രാ​ഷ്​​ട്രീ​യ സ​മ്മ​ർ​ദ​മു​ണ്ട്. ബ്ലോ​ക്ക് 58, 62 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ർ​ദി​ഷ്​​ട കു​റി​ഞ്ഞി ഉ​ദ്യാ​നം.

Tags:    
News Summary - Neelakkurinji Garden: Didnt upset legal Natives - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.