കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഹജ്ജ് കാമ്പിന് തുടക്കമായി. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. 2244 ഹാജിമാരാണ് ഇത്തവണ നെടുമ്പാശ്ശേരിയിൽ നിന്ന് ഹജ്ജിന് പോകുന്നത്. 1341 സ്ത്രീകളും 903 പുരുഷന്മാരും . ഇതിൽ 164 തീർത്ഥാടകർ ലക്ഷദ്വീപിൽ നിന്നുള്ളവരാണ്.
ഹാജിമാരെ വഹിച്ചുകൊണ്ട് നെടുമ്പാശ്ശേരിയിൽ നിന്നുള്ള ആദ്യ വിമാനം നാളെ പകൽ 11:30 ന് പുറപ്പെടും. ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ വിമാനം ഫ്ലാഗ് ഓഫ് ചെയ്യും. ജൂൺ ഏഴ് മുതൽ 21 വരെയാണ് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ. ഓഴ്, ഒമ്പത്,10, 12, 14, 21 തീയതികളിൽ ദിവസവും പകൽ 11.30 ന് ആകും ജിദയിലേക്ക് സർവീസ്.
ചടങ്ങിൽ ബെന്നി ബഹനാൻ എം.പി, കെ.ബാബു എം.എൽ.എ തുടങ്ങിയവർ മുഖ്യാതിഥികളായി. വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി.കെ ഹംസ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനു, മുൻ എം.എൽ.എ എം.എ യൂസഫ്, കൽത്തറ അബ്ദുൽ ഖാദർ മദനി, ഷാജഹാൻ സഖാഫി കാക്കനാട്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കടക്കൽ അബ്ദുൽ അസീസ് മൗലവി, സി.ടി ഹാഷിം തങ്ങൾ, അബ്ദുൽ ജബ്ബാർ സഖാഫി, വി.എച്ച് അലി ദാരിമി, അഡ്വ. മുഹമ്മദ് ഫൈസി ഓണംപിള്ളി, എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, അഡ്വ.വി. സലിം, എം.കെ ബാബു, എം.എസ് അനസ് മനാറ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മുഹമ്മദ് മുഹ്സീൻ എം.എൽ.എ, സ്വാഗതസംഘം കൺവീനർ സഫർ.എ.കയാൽ, മിദ്‌ലാജ് തങ്ങൾ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി.മൊയ്തീൻകുട്ടി, മുഹമ്മദ് ഖാസിം കോയ, ഡോ. ഐ.പി അബ്ദു സലാം, പി.ടി അക്ബർ, സെൻട്രൽ ഹജ്ജ് കമ്മിറ്റി ഇൻ ചാർജ് ബിജു ഹസ്സൻ, ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ പി.എം ഹമീദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.