ബി.ജെ.പിയെ പിന്തുണക്കുന്നത് കേന്ദ്ര തീരുമാനത്തിനെതിര് -എൻ.സി.പി കേരള ഘടകം

തിരുവനന്തപുരം: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണക്കാനുള്ള നീക്കത്തിനെതിരെ എൻ.സി.പി കേരള ഘടകം. കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പട്ടേൽ വിജയിക്കുമെന്ന് എൻ.സി.പി ദേശീയ നിർവാഹക സമിതിയംഗം ടി.പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. 

ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പറഞ്ഞ എം.എൽ.എക്ക് പാർട്ടി വിപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ നിരീക്ഷിക്കാൻ മുതിർന്ന നേതാവ് പ്രഫുൽ പട്ടേലിനെ ഗുജറാത്തിലേക്ക് അയച്ചിട്ടുണ്ടെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി. 

ഗുജറാത്തിലെ എൻ.സി.പി എം.എൽ.എമാരുടെ നിലപാട് കേന്ദ്ര തീരുമാനത്തിന് വിരുദ്ധമാണ്. പാർട്ടി എം.എൽ.എമാർക്ക് മാർഗനിർദേശം നൽകുമെന്ന് മുൻ മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
 

Tags:    
News Summary - NCP Kerala Oppose to NCP Gujarat wing support to Bjp Candidate for Rajya Sabha Election -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.