Posted On
date_range Updated On
date_range നവകേരളസദസ്സ്: മഞ്ചേരിയിൽ യൂത്ത് ലീഗ് പ്രവർത്തകർ കരുതൽ തടങ്കലിൽ
മഞ്ചേരി: നവകേരള സദസ്സിന് മുന്നോടിയായി മഞ്ചേരിയിൽ യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി വി. ടി ഷഫീഖ്, മുനിസിപ്പൽ യൂത്ത് ലീഗ് ജന. സെക്രട്ടറി കൊടക്കാടൻ ബാവ, സെക്രട്ടറി അബ്ദുൽ റഷീദ് വല്ലാഞ്ചിറ, യൂനിറ്റ് സെക്രട്ടറി കൊച്ചു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
രാവിലെ 11 മണിയോടെയാണ് എസ്.ഐ ബഷീറിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയത്. അബ്ദുൽ റഷീദ് വല്ലാഞ്ചിറയെ ജോലി ചെയ്യുന്ന മഞ്ചേരി കോ ഓപറേറ്റീവ് ബാങ്കിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ള മൂന്ന് പേരെ നഗരത്തിൽ നിന്നും പൊലീസ് തടങ്കലിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.