Posted On
date_range Updated On
date_range നവകേരള സദസ്: വൈപ്പിൻ മണ്ഡലത്തിൽ ലഭിച്ചത് 4319 നിവേദനങ്ങൾ
കൊച്ചി: നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത വൈപ്പിൻ മണ്ഡലതല നവകേരള സദസിൽ 4319 നിവേദനങ്ങൾ ലഭിച്ചു. 25 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ മണ്ഡലത്തിലെ നവകേരള സദസ് വേദിയിൽ ഒരുക്കിയിരുന്നത്.
സ്ത്രീകൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേകം കൗണ്ടറുകൾ ഉണ്ടായിരുന്നു. ഞാറക്കൽ ജയ്ഹിന്ദ് മൈതാനത്ത് ഒരുക്കിയ വേദിയിൽ രാവിലെ എട്ടു മുതൽ നിവേദനങ്ങൾ സ്വീകരിക്കാൻ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. കുടിവെള്ളം, ഫാൻ എന്നീ സൗകര്യങ്ങൾ കൗണ്ടറുകളിൽ ഒരുക്കിയിരുന്നു. ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.