കാ​ല​വ​ർ​ഷ​ക്കെ​ടു​തി: 1000 കോടിയുടെ കേന്ദ്ര പാക്കേജ് വേണമെന്ന് കൃഷി മന്ത്രി

തിരുവനന്തപുരം: കാ​ല​വ​ർ​ഷ​ക്കെ​ടു​തിയിൽ കേന്ദ്രത്തോട് 1000 കോടി രൂപയുടെ ധനസഹായ പാക്കേജ് സംസ്ഥാനം ആവശ്യപ്പെടുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ. 200 കോടി രൂപ കാർഷിക മേഖലക്ക് മാത്രം ലഭിക്കണമെന്നും കൃഷി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

നഷ്ടപരിഹാര മാനദണ്ഡങ്ങളിൽ കാലോചിതമായ മാറ്റം വേണം. കേരളത്തിലെ കാലാവസ്ഥ കൂടി കേന്ദ്രം കണക്കിലെടുക്കണം. മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു. 

ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ കി​ര​ൺ റി​ജി​ജു​വും അ​ൽ​ഫോ​ൺ​സ്​ ക​ണ്ണ​ന്താ​ന​വും ഇന്ന് സംസ്ഥാനത്ത് എ​ത്തുന്നുണ്ട്. ഉ​ച്ച​വ​രെ കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​ബാ​ധി​ത പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ന്ന മ​ന്ത്രി​മാ​ർ ഹെ​ലി​കോ​പ്​​ട​റി​ൽ കോ​ട്ട​യ​ത്തേ​ക്ക്​ പോ​കും.

തു​ട​ർ​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്ക്​ പോ​കു​ന്ന സം​ഘം വൈ​കീ​ട്ട്​ ചെ​ല്ലാ​നം സ​ന്ദ​ർ​ശി​ച്ച്​ രാ​ത്രി ഡ​ൽ​ഹി​ക്ക്​ മ​ട​ങ്ങും. ദേ​ശീ​യ​ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അം​ഗം ആ​ർ.​കെ. ജെ​യി​ൻ, ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ ജോ​യ​ൻ​റ്​​ സെ​ക്ര​ട്ട​റി സ​ഞ്ജീ​വ്കു​മാ​ർ ജി​ണ്ടാ​ൽ, ദേ​ശീ​യ​ദു​ര​ന്ത പ്ര​തി​ക​ര​ണ​സേ​ന ഐ.​ജി ര​വി ജോ​സ​ഫ്​ ലോ​ക്കു എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​കും.
 

Tags:    
News Summary - Natural Disaster: Kerala Govt Want 1000 crore Financial Package -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.