ഹാദിയയെ സന്ദർശിക്കുംമുമ്പ്​ വനിത കമീഷൻ അധ്യക്ഷ ഘർ വാപസി കേന്ദ്രം നടത്തിപ്പുകാരെ കണ്ടു

കൊച്ചി: മാധ്യമങ്ങളെ വനിത കമീഷൻ സിറ്റിങ്ങിൽ നിന്ന്​ അകറ്റിനിർത്തിയ ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ, തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിലെ ഇൻസ്ട്രക്ടർമാർക്ക് തന്നെ കാണാൻ സമയം അനുവദിച്ചു. യോഗകേന്ദ്രത്തിൽ തടവിൽവെച്ച്​ പീഡിപ്പി​െച്ചന്ന ചില യുവതികളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുള്ള ഇൻസ്ട്രക്ടർമാരായ ശ്രുതിയും ചിത്രയുമാണ് എറണാകുളത്ത് ചെയർപേഴ്സനെ സന്ദർശിച്ചത്. ഇവർ നൽകിയ വിവരത്തി​​െൻറ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനമുണ്ടെന്ന്​ ചെയർപേഴ്​സൻ പ്രസ്​താവിച്ച​െതന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഇവർ സന്ദർശിച്ച കാര്യം ​േരഖ ശർമതന്നെ പിന്നീട്​ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കുകയും ചെയ്​തു. ശ്രുതിയും ചിത്രയുമായി അവർ ചര്‍ച്ച നടത്തുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുമുണ്ട്. എന്നാൽ, യോഗകേന്ദ്രത്തെക്കുറിച്ച് അറിയില്ലെന്നും പരാതികള്‍ ലഭിച്ചില്ലെന്നുമാണ് സിറ്റിങ്ങിന്​​ ശേഷമുള്ള വാര്‍ത്തസമ്മേളനത്തില്‍ ചെയര്‍പേഴ്‌സൻ പറഞ്ഞത്. വനിത കമീഷന്‍ സിറ്റിങ് നടക്കുമ്പോള്‍ കക്ഷികളുടെ വിവരങ്ങള്‍ ആരായാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാറുണ്ട്. എന്നാല്‍,  തിങ്കളാഴ്ച ​െഗസ്​റ്റ്​ ഹൗസിലെ സിറ്റിങ്​ റൂമിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ആരുടെയൊക്കെ പരാതി ലഭിച്ചെന്നോ എത്രയെണ്ണം തീര്‍പ്പാക്കിയെന്നോ എത്രയെണ്ണം നടപടിക്ക് മാറ്റിയെന്നോ എന്നതിനെപ്പറ്റിയും വിവരങ്ങള്‍ ലഭ്യമായില്ല. 

Tags:    
News Summary - National Womens Commision Chairperson met Garvapasi team -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.