കോഴിക്കോട്: മലപ്പുറത്ത് ദേശീയപാത സർവേക്കെതിരെ സമരം നടത്തുന്നത് മുസ്ലിം തീവ്രവാദികളെന്ന് സി.പി.എം നേതാവ് എ. വിജയരാഘവന്‍. മീഡിയവണ്‍ ചാനലിന്‍റെ സ്പെഷ്യല്‍ എഡിഷൻ പരിപാടിയിലാണ് വിജയരാഘവന്‍റെ വിവാദ പ്രസ്താവന. മുസ്ലിം ലീഗ് തീവ്രവാദികളെ മുന്നില്‍ നിര്‍ത്തുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു.
സമരത്തെ വിമർശിച്ച് മന്ത്രി ജി. സുധാകരനും രംഗത്തെത്തിയിരുന്നു. എ. ആർ നഗറിൽ സമരക്കാർ കലാപം ഉണ്ടാക്കുന്നുവെന്നും വിധ്വംസക പ്രവർത്തനമാണ് സമരക്കാർ നടത്തുന്നതെന്നുമായിരുന്നു സുധാകരന്‍റെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.