ദേശീയപാത സമരം: രാഹുൽ ഗാന്ധി വെള്ളിയാഴ്​ച ബ​ത്തേരിയിൽ

കല്‍പറ്റ: ദേശീയപാതയിലെ ഗതാഗത നിരോധനത്തിനെതിരെ സമരം തുടരുന്ന സുല്‍ത്താൻ ബത്തേരിയില്‍ ഒക്‌ടോബര്‍ നാലിന് രാവിലെ ഒമ്പത് മണിക്ക് രാഹുൽ ഗാന്ധി എം.പി എത്തും. നിരാഹാരസമരം തുടരുന്ന യുവജന നേതാക്കളെ സന്ദര്‍ശിക്കുന്ന അദ്ദേഹം സ്വതന്ത്ര മൈതാനിയിൽ പ്രസംഗിക്കും.

നിരാഹാരമനുഷ്ഠിച്ച് ആശുപത്രിയിലേക്ക്​ മാറ്റിയ നേതാക്കളെ സന്ദര്‍ശിക്കും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഹുൽ, കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - National Highway Strike Rahul gandhi Reach in Bathery -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.