തിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ ബോധപൂര്‍വം നടത്തിയ കള്ളക്കളി ഹൈകോടതി കൈയോകെ പിടികൂടിയെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ വിധിക്ക് പിന്നില്‍ അഴിമതിയുണ്ടെന്ന് താൻ ചൂണ്ടിക്കാണിച്ചത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഹൈകോടതിയുടെ വിധി ദുര്‍വ്യാഖ്യാനം ചെയ്ത് മദ്യമുതലാളിമാരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച എക്‌സൈസ് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണം. അഴിമതിയെക്കുറിച്ച് അന്വേഷണംവേണം. തെറ്റായ നിയമോപദേശം നല്‍കുകയും അപ്പീല്‍ പോകാന്‍ വിസ്സമ്മതിക്കുകയും ചെയ്ത എ.ജിയെ മാറ്റണം. കോടതിയെ തെറ്റിദ്ധരിപ്പിച്ച സര്‍ക്കാറിെൻറ നിലപാട് കോടതിയലക്ഷ്യത്തിന് തുല്യമാണ്. കോടതിവിധി വരുമ്പോള്‍ ഇതിലും വലിയ തിരിച്ചടിയാണ് സര്‍ക്കാറിന് കിട്ടാന്‍പോകുന്നതെന്നും ഹസന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.