കലാലയങ്ങളിലെ അക്രമികളെ സംരക്ഷിക്കരുതെന്ന് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ്

തിരുവനന്തപുരം: കലാലയങ്ങളിലെ കലാപകാരികളെ സംരക്ഷിക്കരുതെന്നും രാഷ്ട്രീയം നോക്കാതെ ലഹരി മാഫിയയെയും ഗുണ്ടാ സംഘങ്ങളെയും അടിച്ചമർത്തണമെന്നും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ദേശീയ ചെയർമാൻ ഡോ. പ്രകാശ് പി തോമസ്. സിദ്ധാർഥൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് തിരുവനന്തപുരം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് പി. തോമസ്.

സിദ്ധാർത്ഥൻമാർ ഉണ്ടാകുന്നത് ഇപ്രകാരമുള്ള ലഹരി മാഫിയകളുടെയും ഗുണ്ടാസംഘങ്ങളുടെയും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ മേലാളന്മാരുടെയും കലാലയങ്ങളിലെ ഇടപെടൽ നിമിത്തമാണെന്നും സംസ്കാരം വളർത്തി ഉത്തമ പൗരന്മാരെ സൃഷ്ടിക്കേണ്ടുന്ന കലാലയങ്ങൾ അധമ പൗരന്മാരുടെ കേന്ദ്രമായി മാറുന്നത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചു. സിദ്ധാർത്ഥന്റെ മാതാപിതാക്കളെ ഫോറം ഭാരവാഹികൾ സന്ദർശിച്ചു.

സി.ബി.ഐ അന്വേഷണത്തിന് തയാറായ സർക്കാർ നടപടിയെ ഫോറം സ്വാഗതം ചെയ്തു. നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ജില്ലാ പ്രസിഡൻറ് പി. ആർ. ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എം. നജീബ്, സംസ്ഥാന സെക്രട്ടറി വി. പരമേശ്വരൻ നായർ, ജില്ലാ ജനറൽ സെക്രട്ടറി ബി. ചന്ദ്രൻ , ജില്ലാ ട്രഷറർ ശിഹാബുദ്ദീൻ, വനിതാ വിഭാഗം ജില്ലാ ചുമതലക്കാരായ അമ്മിണി നേശമണി, എസ്. ഉഷാകുമാരി, ലതാ മോഹൻ തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - National Forum for People's Rights should not protect school bullies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT