ദേശീയ പതാക കത്തിച്ച സംഭവം: വഴിക്കടവിൽ ഒരാൾ അറസ്റ്റിൽ

വഴിക്കടവ്: റോഡരികിൽ ദേശീയ പതാകകൾ കത്തിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വഴിക്കടവ് പൂവ്വത്തിപൊയിൽ കുന്നത്ത് കുഴിയിൽ ചന്ദ്രനെ (64) ആണ് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

പ്ലാസ്റ്റിക് നിർമിത പതാകകൾ കൂട്ടമായി കത്തിക്കുന്നതിന്‍റെ ചിത്രം സമൂഹ മാധ‍്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെ ബി.ജെ.പി ന‍്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് അജി തോമസും മറ്റു പൊതുപ്രവർത്തകരും നടപടി ആവശ‍്യപ്പെട്ട് പൊലീസിൽ പരാതിയും നൽകി.

മറ്റു മാലിന‍്യങ്ങൾക്കൊപ്പം പ്ലാസ്റ്റിക് നിർമിത ദേശീയപതാക കത്തിച്ചു, ആരോഗ‍്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ പൊതുനിരത്തിൽ പ്ലാസ്റ്റിക് വസ്തുക്കൾ കത്തിച്ചു എന്നീ കുറ്റങ്ങൾ ഉൾപ്പെടുത്തി നാല് വകുപ്പുകളിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. എസ്.ഐ കെ.ജി. ജോസ്, സീനിയർ സി.പി.ഒ കെ.കെ. സുനിൽ, സി.പി.ഒ അലക്സ് വർഗീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌ത് തുടരന്വേഷണം നടത്തുന്നത്.

Tags:    
News Summary - National flag burning incident: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.