ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഗുരുവായൂരിൽ ക്ഷേത്ര ദർശനം നടത്തും. അതിനുശേഷം വിദേശ സന്ദർശനത ്തിന് തിരിക്കും.ശനിയാഴ്ച രാവിലെ 10.15ന് ഗുരുവായൂരിൽ എത്തുന്ന അദ്ദേഹം 40 മിനിറ്റ് ക്ഷേത്രത്തിൽ ചെ ലവഴിക്കും. വെള്ളിയാഴ്ച രാത്രി 11.35ന് കൊച്ചിയിലെ നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ് രധാനമന്ത്രി എറണാകുളം ഗവ. െഗസ്റ്റ് ഹൗസിൽ തങ്ങും. ശനിയാഴ്ച രാവിലെ 9.15ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തും. അവിടെനിന്ന് ഹെലികോപ്ടറിലാണ് ഗുരുവായൂർ യാത്ര. പത്തിന് ദേവസ്വത്തിെൻറ ശ്രീവത്സം െഗസ്റ്റ് ഹൗസിലെത്തും. 10.15ന് ക്ഷേത്ര ദർശനം. പന്തീരടി പൂജ കഴിഞ്ഞ ശേഷമായിരിക്കും ദർശനം. താമരപ്പൂകൊണ്ട് തുലാഭാരം നടത്തും. മുഴുക്കാപ്പ് കളഭച്ചാർത്ത് വഴിപാടും നടത്തും. സോപാനത്ത് മഞ്ഞപ്പട്ടും കദളിക്കുലയും ഉരുളിയിൽ നെയ്യും സമർപ്പിക്കും. പാൽപായസം, അപ്പം, അട, അവിൽ വഴിപാടുകളും നടത്തും.
അതിന് ശേഷം ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ ബി.ജെ.പി പൊതുയോഗത്തിലും സംബന്ധിക്കും. 12.40ന് ഗുരുവായൂരിൽനിന്ന് ഹെലികോപ്ടറിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. രണ്ടിന് കേരളത്തിൽനിന്ന് മടങ്ങും. പ്രധാനമന്ത്രിയുടെ ദർശനത്തിെൻറ ഭാഗമായി ഭക്തരുടെ ദർശനത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകും. ഗുരുവായൂർ ക്ഷേത്രദർശനത്തിനുപിന്നാലെ മാലദ്വീപിലേക്കും ശ്രീലങ്കയിലേക്കുമാണ് പ്രധാനമന്ത്രിയുടെ യാത്ര.
ശനിയാഴ്ച അദ്ദേഹം മാലദ്വീപ് പാർലമെൻറിനെ അഭിസംബോധന ചെയ്യും. 2011ൽ മൻേമാഹൻസിങ്ങിന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി മാലദ്വീപിൽ എത്തുന്നത്. ഞായറാഴ്ച ശ്രീലങ്കയും സന്ദർശിക്കും. സ്േഫാടന ദുരന്തത്തിനുശേഷം ശ്രീലങ്കയിൽ എത്തുന്ന വിദേശ നേതാവ് മോദിയാണ്.
മാലദ്വീപിനും ശ്രീലങ്കക്കും പിന്നാലെ, ഇൗമാസം 17ന് പാർലമെൻറ് സമ്മേളനം ആരംഭിക്കുന്നതിനുമുമ്പായി 13,14 തീയതികളിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പെങ്കടുക്കാൻ കിർഗിസ്താൻ തലസ്ഥാനമായ ബിഷ്കെകിലും മോദി പോകുന്നുണ്ട്. പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻഖാനും അവിടെ എത്തുമെങ്കിലും പ്രത്യേക കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.