മോദിയും ഷായുമെത്തും; ശബരിമലയിൽ സമരം ശക്​തമാക്കാൻ ബി.ജെ.പി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പിണറായി സർക്കാറിനെതിരെ സമരം ശക്​തമാക്കാനൊരുങ്ങി ബി.ജെ.പി. കൂടുതൽ ദേശീയ നേതാ ക്കളെ രംഗത്തിറിക്കി സമരം ശക്​തമാക്കാനാണ്​ ബി.ജെ.പി ശ്രമം. ഇതിനായി ​പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷൻ അമിത്​ ഷാ എന്നിവരെ ​ബി.ജെ.പി കേരളത്തിലെത്തിക്കും.

ഇൗ മാസം 15നാണ്​ മോദി കേരളത്തിലെത്തുക. 18ന്​ ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റ്​ വളയൽ സമരം നടത്താനും ബി.ജെ.പിക്ക്​ പദ്ധതിയുണ്ട്​. ഇൗ സമരത്തിൽ പരമാവധി നേതാക്കളെ പ​െങ്കടുപ്പിക്കാനാണ്​ പാർട്ടിയുടെ നീക്കം. ശബരിമല വിഷയത്തിൽ സമരം ശക്​തമാക്കണമെന്ന്​ ബി.ജെ.പി കേന്ദ്രനേതൃത്വം സംസ്ഥാന കമ്മിറ്റിക്ക്​ നിർദേശം നൽകിയിരുന്നു.

ലോക്​സഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ ശബരിമലയിൽ സമരം പരമാവധി ശക്​തമാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്​ ബി.ജെ.പി. ഇതി​​​​െൻറ ഭാഗമായാണ്​ കൂടുതൽ സമരവുമായി പാർട്ടി രംഗത്തെത്തുന്നത്​.

Tags:    
News Summary - Narendra modi and amith sha coming to kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.