പത്തനംതിട്ട: നാരാങ്ങാനം പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്ത പഞ്ചായത്ത് അംഗങ്ങളായ ജെസി മാത്യു, പൊന്നമ്മ മാത്യു, ജയ്‌മോന്‍ കാക്കനാട് എന്നിവരെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ് അറിയിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍റെ നിര്‍ദേശ പ്രകാരമാണ് നടപടി. പുറത്താക്കിയ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകാന്ത് കളരിക്കല്‍ ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങളെ പഞ്ചായത്ത്‌രാജ് ആക്ട് അനുസരിച്ച് അയോഗ്യരാക്കാനുള്ള നിയമനടപടികള്‍ സ്വീകരിക്കും. പഞ്ചായത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ചുമതല ഡി.സി.സി ഭാരവാഹികള്‍ വഹിക്കുമെന്നും ബാബു ജോര്‍ജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.