representational image

വിദ്യാലയങ്ങളുടെ പേര് മലയാളത്തിലും ഇംഗ്ലീഷിലും ഒരേ വലിപ്പത്തിൽ പതിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ് സ്ഥാപനങ്ങൾ ഉൾപ്പെടെ വിദ്യാലയങ്ങളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും ബോർഡ് മലയാളത്തിലും ഇംഗ്ലീഷിലും ഒരേ വലിപ്പത്തിൽ പതിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

കമ്യൂണിറ്റി ഹാൾ, സ്റ്റേജ്, ഓഡിറ്റോറിയം എന്നിവയുടെ പേരുകളും മലയാളത്തിലും ഇംഗ്ലീഷിലും ഒരേ വലിപ്പത്തിൽ എഴുതണം. ഔദ്യോഗിക ഭാഷ മലയാളമാകണമെന്ന സർക്കാർ നയത്തിന്റെ ചുവടുപിടിച്ച് നേരത്തെ ഇറക്കിയ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം.

Tags:    
News Summary - Name of schools should be printed in Malayalam and English in same size

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.