സെൻകുമാറി​െൻറ ആരോപണങ്ങൾ അപ്രസക്​തം -നമ്പിനാരായണൻ

തിരുവനന്തപുരം: ടി.പി സെൻകുമാർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അപ്രസക്​തമെന്ന്​ നമ്പി നാരായണൻ. അതിന്​ മറുപട ി പറയാൻ ആഗ്രഹിക്കുന്നില്ല. സെൻകുമാറിനെതിരെ താൻ നൽകിയ കേസ്​ കോടതിയിൽ ഇപ്പോഴും നില നിൽക്കുന്നുണ്ട്​. ഇങ്ങനെയ ൊരു കേസ്​ നില നിൽക്കു​േമ്പാൾ സെൻകുമാർ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്​ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു​. ​സെൻകുമാർ പറഞ്ഞതിൽ വൈരുദ്ധ്യങ്ങൾ നില നിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

െഎ.എസ്​.ആർ.ഒ ചാരക്കേസി​​​​െൻറ തുടരന്വേഷണം നടത്തുന്നതിനല്ല സുപ്രീംകോടതി സമിതിയെ നിയോഗിച്ചത്​. അങ്ങനെയാണെങ്കിൽ കേസി​​​​െൻറ ​അന്വേഷണം സി.ബി.​െഎയെ ഏൽപ്പിക്കണമായിരുന്നു. പൊലീസ്​ ​അന്വേഷണത്തിലെ വീഴ്​ചകൾ പരിശോധിക്കാനാണ്​ സുപ്രീംകോടതി സമിതിയെ നിയോഗിച്ചിരിക്കുന്നത്​. ആരുടെ ഏജൻറായിട്ടാണ്​ സെൻകുമാർ സംസാരിക്കുന്നതെന്ന്​ അറിയില്ലെന്നും നമ്പി നാരായണൻ വ്യക്​തമാക്കി.

നമ്പി നാരായണന്​ പത്​മഭൂഷൺ നൽകിയതിനെതിരെ സെൻകുമാർ രംഗത്ത്​ വന്നിരുന്നു. ചാരക്കേസ്​ സുപ്രീംകോടതി നിയോഗിച്ച സമിതി അന്വേഷിക്കുകയാണ്​ ഇൗയൊരു സാഹചര്യത്തിൽ നമ്പി നാരായണന്​ പുരസ്​കാരം നൽകിയത്​ ശരിയല്ലെന്നായിരുന്നു സെൻകുമാറി​​​​െൻറ പ്രസ്​താവന.

Tags:    
News Summary - Nambi narayan Replay to senkumar-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.