പ്രതീകാത്മക ചിത്രം

കോഴിക്കോട് ജില്ലയിലെ നാദാപുരം, തൂണേരി പഞ്ചായത്തുകൾ കണ്ടെയിൻമെൻറ് സോൺ

കോഴിക്കോട്/നാദാപുരം: ജില്ലയിലെ നാദാപുരം, തൂണേരി ഗ്രാമപഞ്ചായത്തുകൾ കണ്ടെയിൻമ​െൻറ് സോണായി കലക്ടർ പ്രഖ്യാപിച്ചു. ഇവിടെ പൊതു പ്രവേശന റോഡുകളിലൂടെ വാഹന ഗതാഗതം നിരോധിച്ചു. ഇൗ പഞ്ചായത്തുകളിൽ കഴിയുന്നവർ അടിയന്തര വൈദ്യസഹായത്തിനല്ലാതെ പുറത്തിറങ്ങാൻ പാടില്ല.

തൂണേരി ഗ്രാമപഞ്ചായത്തിലെ പേരോട് രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കലക്ടറുടെ ഉത്തരവ്.    പേരോട് അറുപത് വയസ്സുളള സ്ത്രീക്കും സമീപത്തെ ഒരു യുവാവിനുമാണ്  രോഗബാധ. രണ്ട് പേർക്കും രോഗത്തി​െൻറ ഉറവിടം എവിടെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രണ്ട് പേരുടെയും പ്രാഥമിക സമ്പർക്ക പട്ടികയിൽ മാത്രം 150 പേരുണ്ട്. തുടർന്നുളള സമ്പർക്ക പട്ടികയിൽ 150ലേറെ പേരുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന വിവരം. സമ്പർക്ക പട്ടികയിലുള്ളവരോട് ക്വാറന്‍റീനിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

കോവിഡ് സംശയിക്കുന്ന അറുപത് വയസുകാരി മരണ വീടുകളിലടക്കം പരിസരത്തെ നിരവധി സ്ഥലങ്ങളിൽ ബന്ധപ്പെട്ടെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ പുല്ലൂക്കരയിലെ മരണ വീടും സന്ദർശിച്ചിരുന്നു. കാലിന്  ശസ്ത്രക്രിയ ചെയ്യാൻ വേണ്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നുളള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. യാതൊരുവിധ രോഗ ലക്ഷണങ്ങളും ഇതുവരെ കാണിച്ചിട്ടില്ല.

യുവാവ് രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടിയതായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രദേശത്തെ നിരവധി പേരുമായി ബന്ധപ്പെട്ടതായാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. കഴിഞ്ഞ വെള്ളിയാഴ്ച ജുമഅ നമസ്‌കാരത്തിന് പള്ളിയിൽ പങ്കെടുത്തിട്ടുണ്ട്. 

നാദാപുരം ഇയ്യങ്കോട് സ്വദേശിയുടെ സമ്പർക്ക പട്ടിക തയാറാക്കാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകിയത് ഏറെ ആശങ്കക്കിടയാക്കി. ഇതേ തുടർന്ന് ഇയ്യങ്കോട് സ്വദേശിക്ക് കോവിഡ് രോഗമാണെന്ന വ്യാപക പ്രചാരണം വന്നു. എന്നാൽ, ആദ്യത്തെ റാപ്പിഡ് ടെസ്റ്റി​െൻറ ഫലം മാത്രമാണ് പുറത്ത് വന്നതെന്നും സ്രവ പരിശോധന ഫലം പുറത്ത് വന്നിട്ടില്ലെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന വിവരം.

Tags:    
News Summary - nadapuram, thuneri panchayath containment zone -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.