"ന്‍റെ ബ്ബയായതോണ്ട് ഞാൻ പറയല്ല, ശരിക്കിനും ആള് ഭയങ്കര സൂപ്പറാണ്"; ഫൈസൽ ബാബുവിന്റെ മകളുടെ 'ക്യൂട്ട്' വോട്ടഭ്യർത്ഥന

കോഴിക്കോട്: തെരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊള്ളുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫൈസൽ ബാബുവിനായി മകളുടെ 'ക്യൂട്ട്' വോട്ടഭ്യർത്ഥന. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് തൻറെ പ്രിയപ്പെട്ട 'ബ്ബ'യ്ക്ക് (ഉപ്പ) വേണ്ടി മകൾ വോട്ട് തേടിയത്. നിഷ്കളങ്കമായ സംസാരശൈലിയിലുള്ള വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

'' അപ്പോ യുഡിഎഫ് ഉണ്ട്, എൽഡിഎഫ് ഉണ്ട്, ന്തൊക്കെയോ ഉണ്ട്. എനിക്ക് അതിനെക്കുറിച്ച് വലിയ ധാരണയില്ല. നിക്ക് പറയാനുള്ളത് കോഴിക്കോടുകാരോടാണ്. പ്രത്യേകിച്ച് കോഴിക്കോട് സൗത്തിലുള്ള ആൾക്കാരോട്. ന്‍റെ ബ്ബ..യുഡിഎഫ് സ്ഥാനാര്‍ഥിയായി കോഴിക്കോട് സൗത്തില് മത്സരിക്കുന്നുണ്ട്. അപ്പോ ങ്ങ്ള് ആരേലും കോഴിക്കോട് സൗത്തിലുണ്ടെങ്കിൽ ഒന്ന് സപ്പോര്‍ട്ട് ചെയ്യണേ. ബ്ബ എന്ന് പറയണത് അഡ്വ. ഫൈസൽ ബാബുവാണ്. ആള് സൂപ്പറാണ് ട്ടോ അതിപ്പോ ന്‍റെ ബ്ബയായതോണ്ട് ഞാൻ പറയല്ല. ശരിക്കിനും ആള് ഭയങ്കര സൂപ്പറാണ്.ഞങ്ങൾക്ക് സീറ്റ് കിട്ടി, അത് കോഴിക്കോട് സൗത്തിലാണെന്ന് അറിഞ്ഞപ്പോൾ ഞങ്ങള് ശരിക്കിനും ഭയങ്കര ഹാപ്പിയായിന്'' മകൾ പറയുന്നു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സ്ഥാനാർത്ഥിക്ക് വിജയാശംസകളുമായി എത്തുന്നത്. "ഉപ്പ ജയിക്കും മോളേ", "ഉപ്പയ്ക്ക് എല്ലാവിധ ആശംസകളും" എന്നിങ്ങനെയുള്ള പോസിറ്റീവ് കമന്റുകൾ കൊണ്ട് നിറയുകയാണ് പോസ്റ്റ്. തെരഞ്ഞെടുപ്പ് ഗോദയിലെ രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിൽ ഇത്തരം കുടുംബചിത്രങ്ങൾ വോട്ടർമാർക്കിടയിൽ വലിയ ചർച്ചയാകുന്നുണ്ട്.

Tags:    
News Summary - "My Abba is Super": Candidate Faisal Babu's Daughter Wins Hearts With Viral Election Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.