യാത്രക്കാരിയെ രാത്രി പാതിവഴിയിൽ ഇറക്കിവിട്ട കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി; ഹ്രസ്വ ഓട്ടം നിരസിച്ച നാല് ഓട്ടോ ഡ്രൈവർമാർക്കും ‘പണികിട്ടി’

ആലുവ: യാത്രക്കാരിയെ രാത്രി പാതി വഴിയിൽ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി. ആലുവ - തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്കോ ബസ് കണ്ടക്ടർ സജു തോമസിന്റെ കണ്ടക്ടർ ലൈസൻസാണ് 20 ദിവസത്തേക്ക് ആലുവ ജോയിന്റ് ആർ.ടി.ഒ ബി. ഷഫീഖ് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി 8.40 നാണ് സംഭവം. ആലുവ സർക്കാർ ആശുപത്രി പരിസരത്ത് യാത്ര അവസാനിപ്പിക്കുന്നുവെന്നറിയിച്ചാണ് നാദിറയെന്ന സ്ത്രീയെ ഇറക്കിവിട്ടത്. തുടർന്ന് ഇവർ പരാതിപ്പെടുകയായിരുന്നു.

ഇന്നലെ ഹ്രസ്വ ഓട്ടം ഓടാതിരുന്നതിന് നാല് ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കിയിരുന്നു.

Tags:    
News Summary - MVD suspends bus conductor's license for ill-treating passenger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.