എം.വി. ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: മുന്‍ എം.എല്‍.എയും സി.പി.എം സംസ്ഥാനസമിതിഅംഗവുമായ എം.വി. ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി തിങ്കളാഴ്ച ചുമതലയേല്‍ക്കും. 

മുഖ്യമന്ത്രിയുടെ ഓഫിസിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്‍െറയും ഏകോപിപ്പിക്കുന്നതിന്‍െറയും ഭാഗമായാണ് നിയമനം. ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങി. നിയമസഭയില്‍ എടക്കാട് മണ്ഡലത്തെ രണ്ടുതവണ പ്രതിനിധീകരിച്ച ജയരാജന്‍, നിലവില്‍ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും സി.ഐ.ടി.യു കണ്ണൂര്‍ ജില്ലസെക്രട്ടറിയുമാണ്. 

ദിനേശന്‍ പുത്തലത്തി നെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചപ്പോഴും പ്രൈവറ്റ് സെക്രട്ടറി തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയും ഐ.ടി സെക്രട്ടറിയുമായ എം. ശിവശങ്കര്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മാര്‍ച്ച് 31ന് വിരമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ ചീഫ് സെക്രട്ടറിയുമാവും. അതിനാല്‍  ഓഫിസ് പ്രവര്‍ത്തനത്തിന്‍െറ മേല്‍നോട്ടത്തിന് ഭരണ, രാഷ്ട്രീയ പരിചയസമ്പന്നനായ ഒരാളെ കൊണ്ടുവരുന്നതിന്‍െറ ഭാഗമായാണ് ജയരാജന്‍െറ നിയമനമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. 

അതേസമയം, ഭരണതലത്തില്‍ വേണ്ടത്ര വേഗമില്ളെന്ന ആക്ഷേപം പ്രതിപക്ഷത്തും പാര്‍ട്ടിക്കുള്ളിലുമുണ്ട്. ഇതിന് മുഖ്യമന്ത്രിയുടെ ഓഫിസ് കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന വിലയിരുത്തല്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലുമുണ്ടായി. ഭരണകാര്യങ്ങളിലെ ഏകോപനമില്ലായ്മ, രാഷ്ട്രീയ, ഭരണവിവാദങ്ങളില്‍ മാധ്യമങ്ങളെ അടക്കം കൃത്യമായി നിലപാട് അറിയിക്കാന്‍ കഴിയാത്തത് എന്നിവ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്നെന്ന പരാതിയും ഉയര്‍ന്നു. ഐ.എ.എസ്-വിജിലന്‍സ് ഡയറക്ടര്‍ പോര്, അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് നടപ്പാക്കുന്നതിനെതിരെ സെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം ജീവനക്കാരുടെ പ്രതിഷേധസമരം, അതിനോട് ഭരണസംഘടനയില്‍ നിന്നുതന്നെയുണ്ടായ അനുഭാവം, മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ സജീവഇടപെടലാണ് ജയരാജനെ പാര്‍ട്ടിനേതൃത്വം ഏല്‍പിച്ചിരിക്കുന്നത്.

Tags:    
News Summary - m.v jayarajan take charge as chief minister private secratary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT