ബി.ജെ.പിയുടെ പത്രിക തള്ളിയത് വോട്ടുകച്ചവടത്തിനെന്ന്​ എം.വി ജയരാജൻ

കണ്ണൂർ: തലശ്ശേരിയിൽ ബി.ജെ.പി പത്രിക തള്ളിയത്​ വോട്ടുകച്ചവടത്തിനാണെന്ന്​ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. മറ്റ്​ മണ്ഡലങ്ങളിലില്ലാത്ത പാളിച്ച തലശ്ശേരിയിൽ എങ്ങനെയുണ്ടായെന്നും സംഭവത്തിൽ അന്തർധാര സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.

ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ കൂടിയായ എന്‍. ഹരിദാസിന്‍റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്.സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍ രേഖകള്‍ക്കു പകരം പകര്‍പ്പ് സമര്‍പ്പിച്ചതാണ് പ്രശ്നമായത്. മണ്ഡലത്തില്‍ ബിജെപിക്ക് ഡമ്മി സ്ഥാനാര്‍ഥിയുമില്ല.

സിറ്റിങ് എംഎല്‍.എ അഡ്വ. എ എന്‍ ഷംസീറാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. യു.ഡി. എഫിനു വേണ്ടി കോണ്‍ഗ്രസിലെ എം.പി. അരവിന്ദാക്ഷന്‍ ജനവിധി തേടുന്നു. വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി ഷംസീർ ഇബ്രാഹിമും മത്സര രംഗത്തുണ്ട്.

Tags:    
News Summary - MV Jayarajan says BJP's nomination rejected for vote-buying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.