കീഴാറ്റൂർ സമരത്തിന് പിന്നിൽ വർഗീയ-തീവ്രവാദ ശക്തികൾ: എം.വി ഗോവിന്ദൻ

കണ്ണൂർ: കീഴാറ്റൂർ സമരത്തിന് പിന്നിൽ വർഗീയ-തീവ്രവാദ ശക്തികളെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.വി ഗോവിന്ദൻ. കീഴാറ്റൂരിലെ സമരക്കാരുമായി സി.പി.എം ഏറ്റുമുട്ടലിനില്ലെന്നും അതല്ല പാർട്ടി നയമെന്നും അദ്ദേഹം പറഞ്ഞു. 

കീഴാറ്റൂരിൽ മേൽപ്പാലത്തിന് സർക്കാർ തയാറാണ്. ബൈപാസ് ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് എതിർപ്പുമായി ചിലർ രംഗത്തുവന്നത്. അത് ജനം അംഗീകരിക്കില്ല. പ്രദേശത്തെ കുന്നുകൾ ഇടിക്കുമെന്ന പ്രചാരണം ശരിയല്ല. പരമാവധി പ്രകൃതിക്ക് ആഘാതമേൽക്കാത്ത തരത്തിൽ ബൈപ്പാസ് നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 

Tags:    
News Summary - MV Govindan on Keezhattur Protest-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.