കാക്കനാട്: ‘‘നാളെ നമുക്കൊരു കുഞ്ഞുവാവയുണ്ടാകുമല്ലോ... കുഞ്ഞാവേനെ ഞാൻ പൊന്നുപോലെ നോക്കും ... നമ്മക്ക് നാളെ രാവിലെതന്നെ ആശുപത്രീല് വരണം ട്ടോ...’’ -പാതാളം ഇ.എസ്.ഐ ആശുപത്രിയിൽ പ്രസവം കാത്തുകിടക്കുന്ന അമ്മയെ കണ്ടുമടങ്ങുന്ന വഴിയിലുടനീളം അർച്ചന അച്ഛൻ മജേഷിനോട് ഇതായിരിക്കാം പറഞ്ഞിട്ടുണ്ടാവുക. എന്നാൽ, ആ അച്ഛനും മകളും ഒരിക്കലും ഓർത്തുകാണില്ല, ഏറെ കാത്തിരുന്ന ആ കുഞ്ഞുവാവയെ കാണാതെ എന്നെേന്നക്കുമായി ലോകത്തുനിന്ന് മടങ്ങേണ്ടിവരുമെന്ന്, ചൊവ്വാഴ്ച പ്രസവം നടക്കേണ്ട രേവതിയെ ഇനിയൊരിക്കലും കാണാനാവില്ലായെന്ന്.
ചൊവ്വാഴ്ച പ്രസവത്തീയതി നിശ്ചയിച്ച രേവതിയെ കണ്ട് തൃക്കാക്കര തോപ്പിൽ ഉള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഭർത്താവ് മജേഷിനെയും മകൾ അർച്ചനയെയും വിധി കാറപകടത്തിെൻറ രൂപത്തിൽ തട്ടിയെടുത്തത്. ഇടപ്പള്ളി ബൈപാസിലെ സ്റ്റാൻഡിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന മജേഷ് സ്വന്തം ഓട്ടോയിലായിരുന്നു പോയത്. മടങ്ങുന്നതിനിടെ മുട്ടത്തുവെച്ച് മകൾക്ക് പലഹാരങ്ങൾ വാങ്ങാൻ വണ്ടി നിർത്തിയപ്പോഴാണ് നിയന്ത്രണം വിട്ടെത്തിയ കാർ അവരുടെ ജീവനെടുത്തത്, ഒപ്പം കുഞ്ഞുമോൻ എന്നയാളും മരിച്ചു.
‘‘പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഭാര്യയെ കണ്ട് മടങ്ങുന്ന വഴിയായിരുന്നു മജേഷും അർച്ചനയും, ഇപ്പോൾ ആ കുടുംബം തന്നെ ഇല്ലാതായി’’ -മജേഷിെൻറ സുഹൃത്തും അയൽവാസിയുമായ സിജുവിെൻറ വാക്കുകളാണിത്. വാർത്ത അറിഞ്ഞയുടൻ അദ്ദേഹത്തിെൻറ നാടായ തോപ്പിൽ ഭാഗത്തേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. പൊതുപ്രവർത്തകനായ മജേഷിെൻറ വേർപാട് എല്ലാവരിലും കടുത്ത നൊമ്പരം സൃഷ്ടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.