മു​ട്ടി​ൽ മ​രം മു​റി​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം

ക​ൽ​പ​റ്റ: വ​ൻ മ​രം​കൊ​ള്ള ന​ട​ന്ന മു​ട്ടി​ൽ മ​രം മു​റി​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം. വ​നം​വ​കു​പ്പി​ലെ ത​ന്നെ ചി​ല ഉ​ന്ന​ത​ർ ഇ​തി​ന് സ​ഹാ​യ​ക​ര​മാ​യ നി​ല​പാ​ടാ​ണ് കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് വ്യാ​പ​ക ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ത്ത മ​ര​ങ്ങ​ൾ ലേ​ലം ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ട​തി​യു​ടെ വി​ധി ഹൈ​കോ​ട​തി സ്റ്റേ ​ചെ​യ്യാ​ൻ ഇ​ട​യാ​ക്കി​യ​ത് ഇ​തു​മൂ​ല​മാ​ണെ​ന്ന് വ​യ​നാ​ട് ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യ​ട​ക്കം കു​റ്റ​പ്പെ​ടു​ത്തു​ന്നു.

പ​ട്ട​യം ല​ഭി​ച്ച ഭൂ​മി​യി​ലെ ച​ന്ദ​ന​മൊ​ഴി​കെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ 2020 ഒ​ക്ടോ​ബ​റി​ൽ ഉ​പാ​ധി​ക​ളോ​ടെ റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​തി​ന്റെ മ​റ​വി​ലാ​യി​രു​ന്നു മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജ് പ​രി​ധി​യി​ൽ വ്യാ​പ​ക മ​രം​കൊ​ള്ള ന​ട​ന്ന​ത്. അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ളാ​യ റോ​ജി അ​ഗ​സ്റ്റി​ൻ, ജോ​സു​കു​ട്ടി അ​ഗ​സ്റ്റി​ൻ, ആ​ന്‍റോ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. ക​ട​ത്തി​യ 15 കോ​ടി​യോ​ളം വി​ല​മ​തി​ക്കു​ന്ന ത​ടി​ക​ൾ വ​നം വ​കു​പ്പി​ന്‍റെ കു​പ്പാ​ടി ഡി​പ്പോ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഇ​വ ന​ശി​ക്കു​ന്ന​തി​നാ​ൽ ലേ​ല​ത്തി​ൽ വി​ൽ​ക്കാ​ൻ വ​നം​വ​കു​പ്പി​ന് കോ​ട​തി അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​ക​ളു​ടെ റി​വി​ഷ​ൻ​ പെ​റ്റി​ഷ​നി​ൽ ലേ​ലം ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വി​ന് ഹൈ​കോ​ട​തി സ്റ്റേ ​ന​ൽ​കി. അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​ന്റെ ഓ​ഫി​സി​ല്‍നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ സ​മ​ര്‍പ്പി​ക്കാ​ന്‍ സൗ​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ ത​യാ​റാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

ജൂ​ൺ 22ന് ​പ്ര​തി​ക​ളു​ടെ പെ​റ്റി​ഷ​ൻ കോ​ട​തി പ​രി​ഗ​ണി​ക്കു​മെ​ന്നും ജൂ​ൺ ഒ​ന്നി​ന് ത​ന്നെ വ​നം​വ​കു​പ്പി​ന്റെ വാ​ദ​ഗ​തി​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും വ​നം മേ​ധാ​വി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നി​ട്ടും രേ​ഖ​ക​ൾ ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ വ​നം മേ​ധാ​വി രാ​ജേ​ഷ് ര​വീ​ന്ദ്ര​നെ​യ​ട​ക്കം വി​ളി​ച്ചു​വ​രു​ത്തി ക​ഴി​ഞ്ഞ ദി​വ​സം അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. കേ​സു​ക​ൾ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കാ​നു​ള്ള പ്ര​തി​ക​ളു​ടെ പെ​റ്റി​ഷ​നു​ക​ൾ ജൂ​ലൈ ഒ​മ്പ​തി​നാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ക.

Tags:    
News Summary - Move to crack down on tree felling case in Mt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.