മുത്തങ്ങയില്‍ കുടില്‍കെട്ടല്‍ സമരം ആരംഭിച്ചു

മാനന്തവാടി: സി.കെ. ജാനുവിന്‍െറ നേതൃത്വത്തില്‍ മുത്തങ്ങയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു. ചുരല്‍മലയിലും, വാളാട് ഇല്ലത്ത് മൂലയിലുമാണ് സമരം ആരംഭിച്ചത്. 2003ല്‍ മുത്തങ്ങസമരത്തില്‍ പങ്കെടുത്ത 285 കുടുംബങ്ങള്‍ക്ക് ഇതുവരെ ഭൂമി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചും, കൈവശരേഖ നല്‍കിയ 16 പേര്‍ക്ക് ഇതുവരെ ഭൂമി നല്‍കാത്തതില്‍ പ്രതിഷേധിച്ചുമാണ് സി.കെ. ജാനുവിന്‍്റെ നേതൃത്വത്തില്‍ വിണ്ടും കൂടില്‍ കെട്ടിസമരം ആരംഭിച്ചത്.
മേപ്പാടി ചൂരല്‍മലയില്‍ 20 ഓളം കുടുംബങ്ങളും തലപ്പുഴ വാളാട് ഇല്ലത്ത് മൂലയില്‍ 30 ഓളം കുടുംബങ്ങളുമാണ് കൂടില്‍കെട്ടി താമസം ആരംഭിച്ചത്. വാളാട് ഇല്ലത്തുമൂലയില്‍ സി.കെ. ജാനുവിന്‍െറ നേതൃത്വത്തിലായിരുന്നു കൂടില്‍കെട്ടല്‍. വാളാട് വില്ളേജില്‍പ്പെട്ട സര്‍വേ നമ്പര്‍ 153ല്‍ ഉള്‍പ്പെട്ട 45 ഏക്കര്‍ വനഭൂമിയിലാന്ന് സമരം ആരംഭിച്ചത്.
ഈ ഭൂമിയില്‍ 16 കുടുംബങ്ങള്‍ക്ക് 2016ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കൈവശരേഖ നല്‍കിയിരുന്നു. എന്നാല്‍, ഭൂമിക്ക് പട്ടയം നല്‍കുകയോ ഭൂമി അളന്നുതിരിച്ച് നല്‍കുകയോ ചെയ്തില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇത്തരം ഒരു സമരത്തിന് നേതൃത്വം നല്‍കിയതെന്ന് സി.കെ. ജാനു മാധ്യമങ്ങളോട് പറഞ്ഞു.
വരും ദിവസങ്ങളിലും സമരം തുടരും. ഒരു കുടുംബത്തിന് ഒരു ഏക്കര്‍ഭൂമി എന്ന കണക്കില്‍ 45 ഓളം കുടുംബങ്ങള്‍ വാളാട് ഭൂമിയില്‍ താമസം ആരംഭിക്കുമെന്നും ജാനു പറഞ്ഞു. എന്നാല്‍, അദിവാസികള്‍ക്ക് നേരത്തെ തന്നെ കൊടുക്കാന്‍ നീക്കിവെച്ച ഭൂമി ആയതിനാല്‍ കൂടില്‍ കെട്ടി സമരം ആരംഭിച്ചവരെ ഭൂമിയില്‍നിന്നും റവന്യൂ, വനം വകുപ്പുകള്‍ ഒഴിപ്പിക്കാന്‍ സാധ്യതയില്ല. സ്ഥലത്ത് റവന്യൂ,  പൊലീസ്, വനം അധികൃതര്‍ എത്തിയിരുന്നു.

സി.കെ. ജാനുവിന്‍െറ കുടില്‍കെട്ടല്‍ സമരം സംശയാസ്പദം –ഗീതാനന്ദന്‍
കല്‍പറ്റ: മുത്തങ്ങ സമരക്കാര്‍ക്ക് നല്‍കാന്‍ നീക്കിവെച്ച ഭൂമിയില്‍ സി.കെ. ജാനു നടത്തുന്ന കുടില്‍കെട്ടി സമരം സംശയാസ്പദമാണെന്ന് ആദിവാസി ഗോത്രമഹാസഭ  കോഡിനേറ്റര്‍ എം. ഗീതാനന്ദന്‍ പറഞ്ഞു. കല്‍പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഭൂസമരങ്ങള്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പിക്ക് അതിലേക്ക് വഴിതുറക്കാനുള്ള ശ്രമമാണ് ജാനു നടത്തുന്നതെന്ന് സംശയിക്കണം. മുത്തങ്ങ പാക്കേജില്‍ അനുവദിച്ച ഭൂമിയില്‍ അടിക്കാട് തെളിക്കാനുള്ള കരാര്‍ സി.കെ. ജാനുവും ജെ.ആര്‍.എസ് പ്രവര്‍ത്തകരുമാണ് ഏറ്റെടുത്തത്.
പണിതീര്‍ക്കുന്നതിലുണ്ടായ കാലതാമസവും കുടിയിരുത്തല്‍ നടപടി വൈകുന്നതിന് കാരണമായിട്ടുണ്ട്. പട്ടയം നല്‍കിയ ഭൂമിയില്‍ സമരത്തിന്് പ്രസക്തിയില്ല. പട്ടയം കിട്ടിയ ആദിവാസികളൂടെ ഭൂമിയില്‍ മറ്റുള്ളവരെക്കൊണ്ട് കുടില്‍ കെട്ടുന്നത് ന്യായമല്ല. സര്‍വേ പ്രവര്‍ത്തനം തീരുന്നതനുസരിച്ച് യഥാര്‍ഥ പട്ടയ ഉടമകളായ ആദിവാസികളെ കുടിയിരുത്തുന്ന നടപടി ഗോത്രമഹാസഭ കൈക്കൊള്ളുമെന്നും ഗീതാനന്ദന്‍ പറഞ്ഞു.
ജെ.ആര്‍.എസ് എന്ന പാര്‍ട്ടി പിരിച്ചുവിട്ട് സി.കെ. ജാനു ഗോത്രമഹാസഭയിലേക്ക് തിരിച്ചുവരണമെന്ന് ഗീതാനന്ദന്‍ ആവശ്യപ്പെട്ടു. എന്‍.ഡി.എയുടെ ഭാഗമാവുന്നതിന്  മാത്രമാണ് ജെ.ആര്‍.എസ് രൂപവത്കരിച്ചത്. ബി.ജെ.പി വഞ്ചിച്ചുവെന്നാണ് ഇപ്പോള്‍ ജാനു പറയുന്നത്. ബി.ജെ.പി രക്ഷിക്കില്ളെന്ന് തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുത്തങ്ങ സമരത്തിന്‍െറ വാര്‍ഷിക ദിനമായ ഫെബ്രുവരി 19ന് ജോഗി അനുസ്മരണം സംഘടിപ്പിക്കും. അതിന്‍െറ ഭാഗമായി 18ന് കല്‍പറ്റയില്‍ ഭൂസമര റാലിയും നില്‍പുസമരവും സംഘടിപ്പിക്കുമെന്നും ഗീതാനന്ദന്‍ പറഞ്ഞു.

 

Tags:    
News Summary - muthanga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.