ഭാരവാഹികളെ നിശ്​ചയിക്കൽ: മുസ്​ലിം ലീഗ്​ സംസ്ഥാന കൗൺസിൽ ഇന്ന്​

 മലപ്പുറം: സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കാനുള്ള മുസ് ലിം ലീഗ് സംസ്ഥാന കൗൺസിൽ യോഗം ഇന്ന് കോഴിക്കോട് ചേരും. സംസ്ഥാന അധ്യക്ഷനായി ഹൈദരലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി കെ പി എ മജീദും തുടരും. രാവിലെ നിലവിലെ സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് റിപ്പോർട്ടിനും വരവ് ചില വ് കണക്കിനും അംഗീകാരം നൽകും. 

വൈകുന്നേരം മൂന്നിനാണ് പുതിയ സംസ്ഥാന കൗൺസിൽ ചേരുക. ഹൈദരലി ശിഹാബ് തങ്ങളെ വീണ്ടും പ്രസിഡന്റായി കൗൺസിൽ ആദ്യം നിശ്ചയിക്കും. തുടർന്ന് സഹ ഭാരവാഹികളെ നിശ്ചയിക്കാൻ തങ്ങളെ  കൗൺസിൽ ചുമതലപ്പെടുത്തും. സഹഭാരവാഹികളിൽ യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി, കെ എം ഷാജി എം.എൽ.എ എന്നിവർ പുതുതായി  ഇടംപിടിക്കും

Tags:    
News Summary - Muslim league state counsil Meeting-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.