വോട്ട്​ കിട്ടാൻ ജെയ്​ഷെ മുഹമ്മദുമായി വരെ കോൺഗ്രസും ലീഗും കൂട്ടുകൂടും- കോടിയേരി

കോഴിക്കോട്​: വോട്ടിനുവേണ്ടി എസ്​.ഡി.പി.​െഎയുമായല്ല, ജയ്ശെ മുഹമ്മദുമായി വരെ കോൺഗ്രസും ലീഗും ധാരണയുണ്ടാക് കുമെന്ന്​ സി.പി.എം സംസ്​ഥാന ​െസക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. കോഴിക്കോ​െട്ട എൽ.ഡി.എഫ്​ സ്​ഥാനാഥി എ. പ്രദീപ്​ കുമാറി​​െൻറ തെരഞ്ഞെടുപ്പ്​ ​െവബ്​സൈറ്റ്​ ഉദ്​ഘാടനം ചെയ്​തശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദ േഹം.

ധാരണയുണ്ടാക്കിയതിനാലാണ്​ എസ്​.ഡി.പി.​െഎയുടെ വോട്ട്​ വേണ്ടെന്ന്​ പറയില്ലെന്ന കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കെ. സുധാകര​​െൻറ പ്രസ്​താവന. മുല്ലപ്പള്ളി ഇക്കാര്യത്തിൽ നിലപാട്​ വ്യക്തമാക്കണം. ലീഗിൽ വർഗീയത​െയ ഏറ്റവും കൂടുതൽ എതിർക്കുന്നയാളാണ്​ ഡോ. എം.കെ. മുനീർ. അദ്ദേഹത്തെ ഇരുട്ടിൽ നിർത്തിയാണ്​ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ്​ ബഷീറും എസ്​.ഡി.പി.​െഎയുമായി ധാരണയുണ്ടാക്കിയത്​. സർക്കാർ അധീനതയിലുള്ള ഹോട്ടലിൽവെച്ച്​​ തെരഞ്ഞെടുപ്പ്​ ധാരണയുണ്ടാക്കിയത്​ ചട്ടലംഘനമാണ്​. ഇക്കാര്യത്തിൽ കമീഷൻ നടപടിയെടുക്കണം.

പി.ജെ. ജോസഫിനെ മുന്നിൽനിർത്തി കേരള കോൺ​ഗ്രസിനെ പിളർത്താനാണ്​ കോൺഗ്രസ്​ ​ശ്രമം. പാർട്ടി മത്സരിക്കുന്ന ഇടുക്കി സീറ്റ്​ വിട്ടു​െകാടുക്കുന്നതി​െനതി​െ​ര യൂത്ത്​ കോൺഗ്രസ്​ നിലപാട്​ വ്യക്തമാക്കണം. കോൺഗ്രസിൽ സീറ്റ്​ കിട്ടാത്തവർ ബി.ജെ.പിയിൽ ചേരുകയാണെന്നും അതാണ്​ ടോം വടക്ക​​െൻറ കാര്യത്തിൽ സംഭവിച്ച​െതന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.


പകൽ മതേതരത്വം; രാത്രി വർഗീയത -പി.വി. അൻവർ
കോട്ടക്കൽ: മുസ്​ലിം ലീഗ് പകൽ മതേതരത്വവും രാത്രിയിൽ വർഗീയതയുമാണ് നടപ്പാക്കുന്നതെന്ന് പൊന്നാനിയിലെ ഇടതുമുന്നണി സ്ഥാനാർഥി പി.വി. അൻവർ. ലീഗ്-എസ്.ഡി.പി.ഐ രഹസ്യ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കോട്ടക്കലിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

40 വർഷം മണ്ഡലം കൈവശം വെച്ചിട്ടും ഒരു വികസനവും നടന്നിട്ടില്ല. പരാജയഭീതികൊണ്ടാണ് വർഗീയ സംഘടനകളെ കൂട്ടുപിടിക്കുന്നത്. കൊണ്ടോട്ടിയിലെ ചർച്ചയിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനും പങ്കെടുത്തിട്ടുണ്ട്. യു.ഡി.എഫ് നേതൃത്വത്തി​​െൻറ അറിവോടെയാണിതെന്നും അൻവർ ആരോപിച്ചു.


Tags:    
News Summary - Muslim League- SDPI meeting- Kodiyeri Balakrishnan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.