കൊല്ലം: മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് ആവർത്തിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിംലീഗ് വർണക്കടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണ്. അവർക്ക് മനുഷ്യത്വമില്ല. അവർക്കാണോ നമ്മൾ വോട്ട് കൊടുക്കേണ്ടത്? അവരെ കൂട്ടുപിടിച്ച് നിൽക്കുന്നവരെ ജയിപ്പിച്ചാൽ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. കൊല്ലം പുനലൂരില്‍ എസ്.എൻ.ഡി.പി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
മുസ്‌ലിം ലീഗിന്റെ ഭരണം വന്നാൽ നമ്മൾ നാടുവിടേണ്ടിവരും. നമ്മൾ ആത്മഹത്യ ചെയ്യേണ്ടിവരും. പേരിൽ തന്നെ മുസ്‌ലിം കൂട്ടായ്മ എന്നുണ്ട്. എന്നിട്ട് മതേതര കൂട്ടായ്മ എന്ന് പറയും. മുസ്‌ലിം അല്ലാത്ത ഒരു എം.എൽ.എ ലീഗിൽ ഉണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിനെയും വെള്ളാപ്പള്ളി വിമർശിച്ചു. ഗണേഷ്‌കുമാർ തറ മന്ത്രിയാണൈന്ന് അദ്ദേഹം പറഞ്ഞു. ചൂടുകാലത്ത് കുടിക്കാൻവെച്ച വെള്ളം ബസിൽ നിന്ന് പിടിച്ചിട്ട് ഗമ കാണിക്കുകയാണ്. കെ.എസ്.ആർ.ടി.സിയിൽ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.