വയനാട്ടിൽ വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിച്ച് സ്വകാര്യ ബസ് ഉടമകൾ; മിനിമം ചാർജ് മൂന്ന് രൂപയാക്കി

വയനാട്: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിമൂലം തങ്ങൾക്ക് കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായെന്ന് സ്വകാര്യ ബസ് ഉടമകൾ. ഈ നഷ്ടം മറികടക്കാൻ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നു. ജില്ലയിലെ വിദ്യാർഥികളുടെ യാത്രാ നിരക്ക് ഇന്ന് മുതൽ ഏകപക്ഷീയമായി വർധിപ്പിക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.

പുതിയ തീരുമാനപ്രകാരം വിദ്യാർഥികളുടെ മിനിമം ചാർജ് മൂന്ന് രൂപയായി ഉയർത്തും. ഇതിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കി. പ്രിയദർശിനി പദ്ധതി കൂടി വന്നതോടെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർവീസുകൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണെന്നുമാണ് ഉടമകളുടെ വാദം. അതേസമയം, സർക്കാരിന്റെ അനുമതിയില്ലാതെ ബസ് ഉടമകൾ നടത്തുന്ന ഈ ഏകപക്ഷീയമായ നിരക്ക് വർധനവിനെതിരെ വിദ്യാർഥി സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. 

Tags:    
News Summary - Private bus owners increase fares for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.