മുസ്ലിം ലീഗ് മെമ്പര്‍ഷിപ് കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എം. മൊയ്തീന്‍കുട്ടി ഹാജിക്ക് അംഗത്വം നൽകി ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: ഒരുമാസം നീളുന്ന മുസ്ലിം ലീഗ് അംഗത്വ കാമ്പയിന് തുടക്കമായി. പാണക്കാട്ട് നടന്ന ചടങ്ങിൽ വ്യവസായിയും മുതിർന്ന അംഗവുമായ മൊയ്തീൻകുട്ടി ഹാജിക്ക് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ അംഗത്വം നൽകി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
അംഗങ്ങളുടെ വിവരങ്ങൾ ഡിജിറ്റലായി ശേഖരിച്ചാണ് ഇത്തവണ അംഗത്വ വിതരണം. ശാഖതലം മുതൽ മുതിർന്ന അംഗങ്ങൾക്ക് അംഗത്വം നൽകിയാണ് കാമ്പയിൻ പ്രവർത്തനങ്ങൾ തുടങ്ങിയത്. 25 ലക്ഷത്തോളം അംഗങ്ങളെയാണ് ലക്ഷ്യമിടുന്നത്.
സമീപകാലത്തുണ്ടായ വിവാദങ്ങൾ കാമ്പയിന് തിരിച്ചടിയാകില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ മാസം 30ന് അംഗത്വ വിതരണം സമാപിക്കുന്നതോടെ ശാഖതലം മുതൽ പുനഃസംഘടനയുണ്ടാകും. അടുത്തവർഷം മാർച്ചിൽ ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.