വിദ്യാലയങ്ങളിൽ 4500 പച്ചക്കറി പോഷകത്തോട്ടങ്ങൾ

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പച്ചക്കറി പോഷകത്തോട്ടങ്ങൾ സ്ഥാപിക്കാനായി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കാമ്പയിൻ ആരംഭിക്കുന്നു. സംസ്ഥാനത്തുടനീളം 14 ജില്ലകളിലായി 4500 പച്ചക്കറി പോഷകത്തോട്ട യൂനിറ്റുകൾ സ്ഥാപിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ ജില്ലയിലും കുറഞ്ഞത് 300 യൂനിറ്റുകൾ വീതം നടപ്പാക്കും. കുറഞ്ഞത് 10 സെന്റ് കൃഷിയിടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ഒരു സ്ഥാപനത്തിന് പരമാവധി അഞ്ച് യൂനിറ്റുകൾ വരെ (50 സെന്റ്) അനുവദിക്കും. മാവ്, ചാമ്പ, പപ്പായ, പേര, നെല്ലി, സപ്പോട്ട, റംബൂട്ടാൻ, പാഷൻ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇൻഡ്യൻ ചെറി, ഇഞ്ചി തുടങ്ങിയ വിളകൾ പോഷകത്തോട്ടങ്ങളിൽ ഉൾപ്പെടുത്തും. ആവശ്യമായ വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്യും.

ഫെബ്രുവരി മുതലാണ് കാമ്പയിൻ ആരംഭിക്കാൻ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ അറിയിച്ചു. വിദ്യാലയങ്ങൾക്ക് ജനുവരി 30 വരെ അപേക്ഷിക്കാം.

Tags:    
News Summary - 4500 vegetable gardens in schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.