കൊച്ചി: മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഗസ്സ ഐക്യദാര്‍ഢ്യ സമ്മേളനം വ്യാഴാഴ്ച എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കും. വൈകീട്ട് മൂന്നിന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഫലസ്തീന് അംബാസഡര്‍ അബ്ദുല്ല മുഹമ്മദ് അബു സാവേശ് മുഖ്യാതിഥിയാവും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വെങ്കിടേഷ് രാമകൃഷ്ണന്, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന ജന. സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മചൈതന്യ, കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട് തുടങ്ങിയവർ പങ്കെടുക്കും.
മനുഷ്യാവകാശങ്ങളെ വിലമതിക്കുന്ന രാജ്യങ്ങളെല്ലാം ഫലസ്തീനെ സ്വതന്ത്രമാക്കി ആ ജനതക്ക് ആശ്വാസം നല്‍കണമെന്ന് ആവശ്യപ്പെടുമ്പോഴും ഇസ്രായേല്‍ ഗസ്സയിലേക്ക് ബോംബ് വര്‍ഷിക്കുകയാണെന്നും ഗസ്സയിലെ പോരാടുന്ന ജനതയോട് പ്രാർഥനകളോടെ ഐക്യപ്പെടുന്നതിനാണ് ഐക്യദാര്‍ഢ്യ സമ്മേളനമെന്നും നേതൃത്വം വ്യക്തമാക്കി. ഇസ്രായേൽ മനുഷ്യക്കുരുതിക്കെതിരെ പ്രതിഷേധിക്കാനും ഫലസ്തീൻ ജനതയോട് ഐക്യപ്പെടാനും പതിനായിരങ്ങൾ മറൈൻഡ്രൈവിലേക്ക് ഒഴുകിയെത്തുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.