തൊടുപുഴ: ഇടുക്കിയിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി എം.എം. മണിയുടെ ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയുമായി സി.പി.െഎ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ. ഇടുക്കി ജില്ലയിലെ കൈയേറ്റത്തിെൻറ ഉത്തരവാദിത്തം വകുപ്പ് ഭരിക്കുന്നവർക്കാണെന്ന് ഒരു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടുവെന്നും കൈയേറ്റക്കാരെ സ്വന്തം ചിറകിനടിയിൽ സംരക്ഷിക്കുന്നതാരാണെന്ന് ജനം കാണുന്നുണ്ടെന്നും ശിവരാമൻ ഫേസ്ബുക്കിൽ കുറിക്കുന്നു.
ഒഴിപ്പിക്കൽ നടപടി സ്വീകരിക്കുേമ്പാൾ എതിർപ്പുമായി ചാടിവീഴുന്നത് സി.പി.െഎക്കാരല്ല. മൂന്നാറിലായാലും ചിന്നക്കനാലിലായാലും സി.പി.െഎ തടയാൻ വന്നിട്ടില്ല. 50 വർഷമായി സി.പി.എം റവന്യൂ, വനംവകുപ്പുകൾ കൈകാര്യം ചെയ്തിട്ടില്ലെന്നും കാലാകാലമായി വകുപ്പ് കൈകാര്യം ചെയ്ത് ൈകയേറ്റത്തിനു ചൂട്ടുപിടിച്ച പാർട്ടികളും ഗ്രൂപ്പുകളും തന്നെ ഇതിെൻറ പിതൃത്വം ഏറ്റെടുത്താല്‍ മതിയെന്നും കഴിഞ്ഞ ദിവസം മന്ത്രി മണി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.െഎ ജില്ല സെക്രട്ടറി ഫേസ്ബുക്കിലൂടെ തന്നെ മന്ത്രിയുടെ പേര് പരാമർശിക്കാതെ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.