സി.പി.ഐ ആദ്യം മൂന്നാറിലെ പാർട്ടി ഒാഫീസ് പൊളിച്ചുമാറ്റണം -കെ. സുരേഷ് കുമാർ

തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കൈയ്യേറ്റത്തിൽ സി.പി.ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ദൗത്യസേനാ തലവൻ കെ. സുരേഷ് കുമാർ. ആത്മാർഥതയുണ്ടെങ്കിൽ മൂന്നാറിലെ പാർട്ടി ഒാഫീസ് പൊളിച്ചു മാറ്റണമെന്ന് സുരേഷ് കുമാർ ആവശ്യപ്പെട്ടു. കൈയ്യേറ്റത്തിനെതിരായ നടപടിക്ക് സി.പി.ഐ നൽകുന്ന പിന്തുണ സംശയകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ ഭൂമി കൈവശംവെച്ച ടാറ്റക്കെതിരെ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാത്തത് സംശയകരം. ഈ വിഷയത്തിൽ സി.പി.ഐ മൗനം പാലിക്കുകയാണെന്ന് സുരേഷ് കുമാർ ആരോപിച്ചു.

രവീന്ദ്രൻ നൽകിയ പട്ടയങ്ങൾ വ്യാജമെന്ന് ചൂണ്ടിക്കാട്ടി മുൻ ഇടതു സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വ്യാജ പട്ടയം നൽകിയ രവീന്ദ്രനെതിരായ വിജിലൻസ് അന്വേഷണത്തിൽ തുടർനടപടി സ്വീകരിച്ചില്ലെന്നും സുരേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - munnar encroachment k suresh kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.