മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: മരിച്ച നാലുപേരെക്കൂടി തിരിച്ചറിഞ്ഞു

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ അ​തി​ദാ​രു​ണ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ നാ​ല് പേ​രെ​ക്കൂ​ടി ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞു. അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്ത ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കും മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും ശേ​ഷം ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം വി​ട്ടു​ന​ൽ​കാ​ൻ ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി തീ​രു​മാ​നി​ച്ചു.

പു​തൂ​ർ​ക്ക​ര അ​ര​ങ്ങ​ത്ത് വീ​ട്ടി​ൽ ബാ​ബു​വി​ന്റെ മ​ക​ൻ അ​ഭി​ജി​ത്ത് (27), തൃ​ശൂ​ർ മ​ന​ക്കൊ​ടി കൊ​ളാ​ട്ട് വീ​ട്ടി​ൽ വി​ജ​യ​ന്റെ മ​ക​ൻ വി​ഷ്ണു വി​നോ​ദ് (35), തൃ​ശൂ​ർ കോ​ട്ട​പ്പു​റം പ​ള്ള​ത്ത് ക​രു​മാ​ലി വീ​ട്ടി​ൽ മോ​ഹ​ന​ന്റെ മ​ക​ൻ ഗി​രീ​ഷ് (42), തൃ​ശൂ​ർ തെ​ക്കും​ക​ര ചോ​ര​ത്ത് വീ​ട്ടി​ൽ അ​യ്യ​പ്പ​ന്റെ മ​ക​ൻ സു​രേ​ഷ് (50) എ​ന്നി​വ​രു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളാ​ണ് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞ​ത്.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​ടെ ഡി.​എ​ൻ.​എ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നി​രു​ന്നു. വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ വൈ​കീ​ട്ട് ഉ​ത്ത​ര​വാ​യി പു​റ​ത്തി​റ​ക്കി. ഇ​തി​ന് പി​ന്നാ​ലെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ രാ​ത്രി 11.15ഓ​ടെ ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും യോ​ഗം ചേ​ർ​ന്നു.

ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ഫ​ലം, പൊ​ലീ​സ് റി​പ്പോ​ർ​ട്ട്, ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്റെ റി​പ്പോ​ർ​ട്ട് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ണ​മാ​യും ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​കും ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വി​ട്ടു​ന​ൽ​കു​ക. ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​തൃ​ശൂ​ർ ജി​ല്ല ക​ല​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡി.​എ​ൻ.​എ ഫ​ല​ങ്ങ​ള​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ക​ല​ക്ട​ർ ബ​ന്ധു​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ഉ​ട​ൻ കൈ​മാ​റും.

Tags:    
News Summary - Mundathikode fireworks accident: Four more deceased identified, body parts to be released to relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.