ശമ്പളം വാങ്ങി പഠിക്കാം...; എം.എസ്.സി ഡാറ്റാ സയൻസ് ആൻഡ് പ്രൊഡക്ട് ഡെവലപ്മെന്റ് കോഴ്സ് സ്പോട്ട് അഡ്മിഷൻ 31ന്

തിരുവനന്തപുരം: കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റിയുടെ രണ്ടു വർഷ എം.എസ്.സി ഇൻ ഡാറ്റാ സയൻസ് ആൻഡ് പ്രൊഡക്ട് ഡെവലപ്മെന്റ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 31 ന് നടക്കും. വ്യവസായ ആവശ്യങ്ങൾ മുൻനിർത്തി രൂപകൽപന ചെയ്ത രണ്ടുവർഷത്തെ വർക്ക് ഇമെഴ്സിവ് ലേണിങ് പ്രോഗ്രാമിലൂടെ വിദ്യാർഥികൾക്ക് ഒന്നാം സെമസ്റ്റർ മുതൽ തന്നെ ലൈവ് ഇൻഡസ്ട്രി പ്രോജക്ടുകളിൽ പ്രവർത്തിക്കാനും പ്രഫഷണൽ അനുഭവം നേടാനും അവസരം ലഭിക്കും. ഒന്നാം സെമസ്റ്ററിൽ 10,000 രൂപ വരെയും 4-ാം സെമസ്റ്ററിൽ 40,000 വരെയും വരുമാനം നേടാനാകുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്.

കോഴ്‌സിന്റെ പ്രധാന സവിശേഷതകളിൽ സ്കിൽ അധിഷ്ഠിത പരിശീലനം, സി.എം.എം.ഐ ലെവൽ ഇൻഡസ്ട്രി പ്രോസസുകളും ടൂളുകളും ഉപയോഗിച്ചുള്ള ഹാൻഡ്‌സ്-ഓൺ പരിശീലനം, ഇൻഡസ്ട്രി 1 മെന്റർഷിപ്, ലൈവ് പ്രോജക്ടുകളിൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവ ഉൾപ്പെടുന്നു.

താൽപര്യമുള്ള വിദ്യാർഥികൾക്ക് www.duk.ac.in/admission വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് admission-pg@duk.ac.in എന്ന ഇ-മെയിലിലോ +91 79945 72892 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.

Tags:    
News Summary - എം.എസ്.സി ഡാറ്റാ സയൻസ് സ്പോട്ട് അഡ്മിഷൻ 31ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.